അഞ്ചു വയസ്സുകാരി സിമ്രാന് കൈത്താങ്ങുമായി മോഹൻലാൽ..!

Advertisement

മോഹൻലാലിൻറെ മാതാപിതാക്കളുടെ പേരിൽ അദ്ദേഹം ആരംഭിച്ച ജീവ കാരുണ്യ സംഘടനയാണ് വിശ്വ ശാന്തി ഫൗണ്ടേഷൻ. അച്ഛൻ വിശ്വനാഥൻ നായരുടെയും ‘അമ്മ ശാന്ത കുമാരിയുടെയും പേര് ചേർത്താണ് ഈ സംഘടനക്ക് വിശ്വ ശാന്തി എന്ന പേര് നൽകിയത്. ഇപ്പോഴിതാ, തന്റെ അമ്മയുടെ പിറന്നാൾ ദിനമായ ഇന്ന് ബിഹാർ സ്വദേശിയായ അഞ്ചു വയസ്സുള്ള സിമ്രാൻ എന്ന ബാലികക്ക് ഹൃദയ ശസ്ത്രക്രിയ നടത്താനുള്ള സഹായം വിശ്വ ശാന്തി ഫൗണ്ടേഷന്റെ പേരിൽ കൈ മാറിയിരിക്കുകയാണ് മോഹൻലാൽ. അമൃത ഹോസ്പിറ്റലുമായി ചേർന്നാണ് പാവപെട്ട കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തുന്ന പ്ലാൻ മോഹൻലാൽ ആരംഭിച്ചിരിക്കുന്നത്. സിമ്രാന്റെ ഹൃദയ ശസ്ത്രക്രിയ രണ്ടു ദിവസത്തിനുള്ളിൽ അമൃത ഹോസ്പിറ്റലിൽ വെച്ച് നടത്തും. ഏറെ കാലമായി പക്ഷാഘാതം പിടിപെട്ടു കിടക്കുന്ന മോഹൻലാലിൻറെ അമ്മയുടെ പിറന്നാൾ ദിനം ആണിന്നു. ഈ ദിവസം തന്നെ നല്ലൊരു കാര്യത്തിന് തുടക്കം കുറിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു എന്നും മോഹൻലാൽ പറഞ്ഞു.

കേരളത്തിന് പുറമെ, ബീഹാർ, ഉത്തർപ്രദേശ്, ജമ്മു- കാശ്മീർ, ലക്ഷദ്വീപ് എന്നിവിടങ്ങളിലും വിശ്വ ശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. പ്രളയ സമയത്തു കേരളത്തിലെ പല സ്ഥലങ്ങളിലും, വയനാട്ടിലെ ആദിവാസി ജനതയ്ക്കും ഭക്ഷണവും അവശ്യ സാമഗ്രികളും എത്തിച്ച വിശ്വ ശാന്തി ഫൗണ്ടേഷൻ ആദിവാസി കുട്ടികൾക്കായി സ്മാർട്ട് ക്ലാസ്സുകളും പുസ്തകങ്ങളും ഒരുക്കി നൽകിയിരുന്നു. ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഇപ്പോൾ സജീവമായി പ്രവർത്തിക്കുന്ന വിശ്വ ശാന്തി ഫൗണ്ടേഷന്റെ കീഴിൽ പാവപ്പെട്ടവർക്ക് കുറഞ്ഞ ചിലവിൽ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാൻ ഉള്ള പ്ലാനുകളും രൂപപ്പെട്ടു വരികയാണ്. പാവപ്പെട്ടവർക്കായി ഒരു കാൻസർ കെയർ സെന്റർ തുടങ്ങാനും മോഹൻലാലിന് പ്ലാൻ ഉണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close