ശ്രീകുമാർ മേനോൻ എന്ന സംവിധായകൻ അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു 2018 ഡിസംബറിൽ റിലീസ് ചെയ്ത ഒടിയൻ. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ഈ ചിത്രം മലയാള സിനിമ കണ്ട എക്കാലത്തേയും വലിയ ഹൈപ്പിലാണ് എത്തിയത്. എന്നാൽ ചിത്രം പ്രതീക്ഷകൾക്കൊത്തു ഉയരാതെ പോയതോടെ വമ്പൻ സോഷ്യൽ മീഡിയ ആക്രമണമാണ് സംവിധായകൻ ശ്രീകുമാർ മേനോന് നേരെ ഉണ്ടായതു. പക്ഷെ നെഗറ്റീവ് റിപ്പോർട്ടുകൾക്കിടയിലു ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടിയ മലയാള ചിത്രമെന്ന റെക്കോർഡ് ഇന്നും ഒടിയന്റെ പേരിൽ തന്നെയാണ് താനും. ഏതായാലും വലിയ വിമർശനങ്ങൾ നേരിട്ടതിനു ശേഷം, ശ്രീകുമാർ മേനോൻ ഒരു തിരിച്ചു വരവിനു ശ്രമിക്കുകയാണ്. മിഷൻ കൊങ്കൺ എന്ന് പേരിട്ടിരിക്കുന്ന ഹിന്ദി ചിത്രമൊരുക്കിയാണ് അദ്ദേഹം ഒരിക്കൽക്കൂടി എത്താനൊരുങ്ങുന്നതു.
ബോളിവുഡ് താരങ്ങളടക്കം അഭിനയിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ ഒരു അതിഥി വേഷത്തിലെത്തുമെന്നുള്ള വാർത്തകളാണ് വരുന്നത്. അര മണിക്കൂറോളം ദൈർഖ്യമുള്ള ഒരു ഖലാസി കഥാപാത്രമായിരിക്കും മോഹൻലാൽ ഇതിൽ ചെയ്യുക എന്നും റിപ്പോർട്ടുകൾ പറയുന്നു. ബോളിവുഡ് താരം രൺദീപ് ഹൂഡയും അഭിനയിക്കുന്ന ഈ ചിത്രം മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലും നിർമ്മിക്കും. ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനും റെയില്‍വേ ചീഫ് കണ്‍ട്രോളറുമായിരുന്ന ടി.ഡി രാമകൃഷ്ണനാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക എന്നാണ് സൂചന.