രണ്ടായിരം വർഷം മുൻപുള്ള മലയാളക്കരയുടെ കഥ; മോഹൻലാലിന്റെ ത്രീഡി ചിത്രം വരുന്നു..!

Advertisement

മലയാള സിനിമയുടെ താര ചക്രവർത്തി ആയ മോഹൻലാൽ എത്തുന്നത് മലയാളം കണ്ട എക്കാലത്തെയും വലിയ പ്രോജക്ട് ആയെന്നു സൂചന. വിസ്മയ മാക്‌സ് സ്റ്റുഡിയോ നിർമ്മിക്കുന്ന ഈ ചിത്രം പറയാൻ പോകുന്നത് രണ്ടായിരം വർഷം മുൻപുള്ള മലയാളക്കരയുടെ ചരിത്രം. ഹോളിവുഡിൽ പ്രവർത്തി പരിചയം ഉള്ള കെ ടി ഷൈബു മുണ്ടക്കൽ സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം ഹോളിവുഡ് സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ ആണ് നിർമ്മിക്കുന്നത്. നിരവധി ഹോളിവുഡ് സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിൽ ജോലി ചെയ്യും. ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ അതിന്റെ അവസാന ഘട്ടത്തിൽ എത്തിച്ചേർന്നു കഴിഞ്ഞു. തിരുവനന്തപുരം കഴക്കൂട്ടത്തുള്ള വിസ്മയ മാക്‌സ് സ്റ്റുഡിയോയിൽ ആണ് പ്രീ പ്രൊഡക്ഷൻ ജോലികൾ നടക്കുന്നത്.

മോഹൻലാലിന് അല്ലാതെ ഇതിലെ നായക കഥാപാത്രത്തെ ഇന്ത്യൻ സിനിമയിലെ മറ്റൊരു നടനും സാക്ഷാത്കരിക്കാൻ ആവില്ല എന്നും അഭിനേതാക്കളോടൊപ്പം അനിമേറ്റഡ് ആയ കഥാപാത്രങ്ങളും  പ്രത്യക്ഷപ്പെടുന്ന ഇന്റർനാഷണൽ നിലവാരത്തിലുള്ള ഉള്ള ചിത്രമായിരിക്കും ഇതെന്നും അണിയറ പ്രവർത്തകർ പറയുന്നു. ഈ ചിത്രത്തിന്റെ ആനിമേറ്റഡ് ട്രൈലെർ പൂർത്തിയായി കഴിഞ്ഞു എന്നു മാത്രമല്ല  സ്റ്റീരിയോസ്കോപ്പി ത്രീഡി അറ്റ്മോസിൽ നിർമ്മിക്കാൻ ഉള്ള സജ്ജീകരണങ്ങളും പൂർത്തിയായി കഴിഞ്ഞു. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് മധുസൂദനന്റെ നേതൃത്വത്തിൽ ഉള്ള പത്തു പേരുടെ ഒരു സംഘം ആണ്. ജുറാസിക് പാർക്കിനു നരേഷൻ നൽകിയ നിക് ടാറ്റ് ആണ് ഇതിന്റെ ട്രെയിലറിന് നരേഷൻ നൽകുന്നത്. അതുപോലെ പശ്ചാത്തല സംഗീതം ഒരുക്കാൻ ഓസ്കാർ അവാർഡ് ജേതാവായ ഹാൻസ് സിമ്മർ ആയി ചർച്ചകൾ നടക്കുകയാണ്‌. കാവാലം നാരായണ പണിക്കർ എഴുതിയ ഗാനങ്ങൾ ഉള്ള ഈ ചിത്രം ആദ്യം ഹോളിവുഡിൽ ആണ് റിലീസ് ചെയ്യുക. പിന്നാലെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ വേർഷനുകളും ഉണ്ടാകും. ലോക പ്രശസ്ത ഇ ബുക് പരിഭാഷകയായ ജോയാൻ റേ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഇംഗ്ളീഷിലേക്കു പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close