
സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് വിതരണം ചെയ്യും. മുഖ്യ അതിഥിയായി മലയാളത്തിന്റെ പ്രിയതാരം മോഹൻലാലാണ് എത്തുന്നത്. ദിലീപ് വിഷയത്തിൽ മോഹൻലാലിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചു നേരത്തെ ഒരു 108 പേർ മോഹൻലാലിനെതിരെ സർക്കാരിന് ഒരു നിവേദനം വരെ നൽകുകയുണ്ടായി. പിന്നീട് ഒപ്പിട്ടിരുന്നു എന്ന് പറഞ്ഞിരുന്ന പ്രകാശ് രാജ്, നീരാളി ക്യാമറമാൻ സന്തോഷ് തുണ്ടിയിൽ തുടങ്ങിയവർ പ്രസ്താവന നിഷേധിക്കുകയും ചെയ്തിരുന്നു. മോഹൻലാലിന് പിന്തുണയുമായി മലയാളത്തിലെ ഒരുപാട് സംഘടനകളും രംഗത്തെത്തിയിരുന്നു. പിന്നീട് സർക്കാർ മോഹൻലാലിനെ നേരിട്ട് ക്ഷണിക്കുകയും താരത്തിന്റെ സാന്നിധ്യം അവാർഡ് നിശയുടെ മാറ്റ് കൂട്ടുമെന്ന് മന്ത്രി എ.കെ ബാലൻ അറിയിച്ചിരുന്നു.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകുനേരം ചടങ്ങ് ആരംഭിക്കും. മോഹൻലാലിനെ കൂടാതെ ചടങ്ങിൽ മുഖ്യ അതിഥികളായി സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ ബാലൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരും പങ്കെടുക്കും. 49ആം സംസ്ഥാന ഫിലിം അവാർഡ്സാണ് ഇന്ന് നടക്കാനിരിക്കുന്നത്. സമഗ്ര സംഭാവനക്കുള്ള ജെ.സി ഡാനിയൽ പുരസ്‌കാരം ശ്രീകുമാർ തമ്പിക്കാണ് ഈ വർഷം ലഭിച്ചിരിക്കുന്നത്. ടി. വി ചന്ദ്രന്റെ അധ്യക്ഷതയിലുള്ള ജൂറിയാണ് വിജയികളെ നിർണയിച്ചത്. മന്ത്രി എ. ക്കെ ബാലനാണ് കഴിഞ്ഞ മാർച്ച് 8നാണ് വിജയികളെ പ്രഖ്യാപിച്ചത്. മലയാളത്തിലെ ഈ വർഷത്തെ മികച്ച നടനായി ഇന്ദ്രൻസിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ആളൊരുക്കം എന്ന ചിത്രത്തിലെ പകരം വെക്കാൻ സാധിക്കാത്ത പ്രകടത്തിനാണ് താരത്തെ തേടിയെത്തിയത്. ടേക്ക് ഓഫിലെ മികച്ച പ്രകടനത്തിന് പാർവതിയെയാണ് മികച്ച നടിയായി തിരഞ്ഞെടുത്തിരിക്കുന്നത്. മികച്ച സംവിധായകനായി ലിജോ ജോസ് പല്ലിശേരിയെ തിരഞ്ഞെടുക്കുകയുണ്ടായി, ഈ.മ.യൗ എന്ന ചിത്രത്തിനാണ് അദ്ദേഹത്തിന് ആദ്യമായി സ്റ്റേറ്റ് അവാർഡ് ലഭിക്കുന്നത്. ഒറ്റമുറി വെളിച്ചമാണ് ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രം.