മലയാള സിനിമയിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിൽ ഒരാളാണ് എം.ടി വാസുദേവൻ നായർ. ചരിത്ര സിനിമകളിൽ അദ്ദേഹത്തിന്റെ തിരക്കഥാ രചനയ്ക്ക് വേണ്ടി കാത്തിരിക്കുന്ന സിനിമ പ്രേമികൾ ധാരാളമുണ്ട്. ആർക്കും പകരം വെക്കാൻ സാധിക്കാതെ എഴുത്ത് കൊണ്ട് വിസ്മയങ്ങൾ സൃഷ്ട്ടിക്കുന്ന വ്യക്തിയാണ് എം.ടി വാസുദേവൻ നായർ. 2013 ൽ പുറത്തിറങ്ങിയ ഇന്ദ്രജിത്ത് ചിത്രമായ ഏഴാമത്തെ വീട് എന്ന ചിത്രത്തിന് വേണ്ടിയാണ് എം.ടി വാസുദേവൻ നായർ അവസാനമായി ഒരു മലയാള സിനിമയ്ക്ക് വേണ്ടി തിരക്കഥ രചിക്കുന്നത്. മോഹൻലാലിന് വേണ്ടി എം.ടി രചിച്ച തിരക്കഥകളും ഏറെ ശ്രദ്ധേയമാണ്. മോഹൻലാൽ സ്വാഭാവിക അഭിനയം കൊണ്ട് മികച്ച പ്രകടനം കാഴ്ച്ചുവെച്ച സദയം, താഴ്‌വാരം എന്നീ ചിത്രങ്ങൾക്ക് വേണ്ടി തിരക്കഥ ഒരുക്കിയത് എം. ടി വാസുദേവൻ നായരാണ്. നടൻ മോഹൻലാൽ പൊതു വേദിയിൽ എം. ടി യെ കുറിച്ചു പറയുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
താഴ്‌വാരം എന്ന ചിത്രത്തിന്റെ ബോംബെയിൽ വെച്ചു നടന്ന ആഘോഷ വേളയിൽ എം.ടി വാസുദേവൻ നായർ അവിടെ വെച്ചു ഒരു നടൻ എന്ന നിലയിൽ മോഹൻലാൽ ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണന്ന് പറഞ്ഞിട്ടുണ്ടെന്ന് മോഹൻലാൽ പറയുകയുണ്ടായി. ഒരു എഴുത്തുകാരൻ എന്ന നിലയിൽ എം.ടി എഴുതുകയും മനസിലാക്കുകയും ചെയ്യുന്ന കഥാപാത്രത്തെ അതിന്റെ മുകളിലേക്ക് ഉയർത്തുന്ന കാര്യത്തിൽ താൻ വിജയിച്ചിട്ടുണ്ടന്ന് മോഹൻലാൽ വ്യക്തമാക്കി. ഒരു തിരക്കഥാകൃത്ത് കാണാത്ത മാനങ്ങളിലേക്ക് കൊണ്ട് പോകുമ്പോളാണ് ഒരു നടൻ അല്ലെങ്കിൽ കലാകാരൻ പ്രാധാന്യം അർഹിക്കുന്നതെന്നും അത്തരത്തിലുള്ള ഒരു നടന്നാണ് താനെന്ന് എം.ടി വാസുദേവൻ ബോംബൈയിലെ ആഘോഷ വേളയിൽ ഒരു പൊതു സദസ്സിൽ പറഞ്ഞിട്ടുണ്ടെന്ന് മോഹൻലാൽ സൂചിപ്പിക്കുകയുണ്ടായി. എം.ടി സാറിന്റെ വാക്കുകൾ ഇന്നും ഏറെ അഭിമാനത്തോടെ ഓർക്കുന്നു എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.