ആ സിനിമയിലെ എന്റെ പ്രകടനം കണ്ട് ഏതോ സ്ഥലത്ത് കാർ നിർത്തി ടെലഫോൺ ബൂത്തിൽ നിന്ന് വിളിച്ചാണ് സത്യൻ അന്തിക്കാട് അഭിനന്ദിച്ചത്: മോഹൻലാൽ

Advertisement

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് എന്നിവരുടേത്. സത്യൻ അന്തിക്കാട് ആദ്യമായി സംവിധാനം ചെയ്ത കുറുക്കന്റെ കല്യാണം എന്ന ചിത്രത്തിൽ മോഹൻലാൽ വളരെ പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്തിരുന്നു. 1982 ലാണ് സത്യൻ അന്തിക്കാട് മലയാള സിനിമയുടെ ഭാഗമാവുന്നത്. പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന ഒരുപാട് മോഹൻലാൽ ചിത്രങ്ങൾ സത്യൻ അന്തിക്കാട് സംവിധാനം ചെയ്തിട്ടുണ്ട്. നാടോടി കാറ്റ്, വരവേൽപ്പ്, പിൻഗാമി, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, തുടങ്ങിയ ഒരുപാട് സൂപ്പര്ഹിറ്റുകൾ ഈ കൂട്ടുകെട്ടിൽ നിന്ന് പിറന്നിട്ടുണ്ട്. എന്നും എപ്പോഴും എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും അവസാനമായി ഒന്നിക്കുന്നത്.

മോഹൻലാൽ സത്യൻ അന്തിക്കാടിനെ കുറിച്ചു പറയുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തന്റെ ഏറ്റവും നല്ല സിനിമകൾ കണ്ടാൽ മൊബൈൽ ഇല്ലാത്ത ആ കാലഘട്ടത്തിൽ പോലും എങ്ങനെയെങ്കിലും ബൂത്തിൽ നിന്ന് വിളിച്ചു അഭിനന്ദിക്കുന്ന വ്യക്തിയാണന്ന് സത്യൻ അന്തിക്കാട് എന്ന് മോഹൻലാൽ തുറന്ന് പറയുകയുണ്ടായി. ഇരുവർ എന്ന ചിത്രം കണ്ടതിന് ശേഷം സത്യൻ അന്തിക്കാട് തന്നെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച കാര്യം മോഹൻലാൽ ഒരു സദസ്സിൽ പറയുന്ന വിഡിയോയാണ് ഇപ്പോൽ ഏറെ വൈറലാകുന്നത്. ഒരു ബൂത്ത് കണ്ടപ്പോൾ സത്യൻ അന്തിക്കാട് കാർ നിർത്തി ഇരുവറിലെ തന്റെ പ്രകടനത്തെ കുറിച്ചു അഭിനന്ദിക്കുവാൻ മാത്രമായി വിളിച്ചത് താൻ ഇന്നും ഓർക്കുന്നുണ്ടെന്നും മോഹൻലാൽ സൂചിപ്പിക്കുകയുണ്ടായി. തന്റെ ചെറിയ കാര്യങ്ങൾ പോലും വലുതായി കാണുകയും സ്വന്തം സഹോദരന് തുല്യം കാണുന്ന വ്യക്തിയാണ് സത്യൻ അന്തിക്കാട് എന്ന് മോഹൻലാൽ പറയുകയുണ്ടായി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close