മരയ്ക്കാർ ഇതുവരെ കണ്ടിട്ടില്ല നിങ്ങളെപ്പോലെ ഞാനും കാണാൻ കാത്തിരിക്കുന്നു: മോഹൻലാൽ

Advertisement

67 മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലയാള സിനിമയ്ക്ക് മികച്ച നേട്ടങ്ങൾ നൽകാൻ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് സാധിച്ചു. മികച്ച ചിത്രത്തിനുള്ള സ്വർണ്ണ കമലം അടക്കം മൂന്ന് പുരസ്കാരങ്ങളാണ് ബ്രഹ്മാണ്ഡചിത്രം കരസ്ഥമാക്കിയത്. മികച്ച വസ്ത്രാലങ്കാരത്തിന് സുജിത്ത് സുധാകരനും വി.ശശിയും അവാർഡ് നേടിയപ്പോൾ ചിത്രത്തിലെ സ്പെഷ്യൽ ഇഫക്ട്സിന് സിദ്ധാർത്ഥ പ്രിയദർശനും അവാർഡിന് അർഹനായി. ആരാധകരും മലയാളി പ്രേക്ഷകരും വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം കോവിഡ സൃഷ്ടിച്ച പ്രതിസന്ധി കാരണം ഒരു വർഷത്തിലേറെയായി റിലീസ് പ്രതിസന്ധിയെ നേരിടുകയാണ്. എന്നാൽ സിനിമാ മേഖല പഴയതുപോലെ ഊർജസ്വലമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ. വളരെ പ്രാധാന്യമുള്ള അവാർഡുകൾ കരസ്ഥമാക്കിയതൊടെ ചിത്രം കാണാനുള്ള പ്രേക്ഷകരുടെ ആകാംക്ഷ വർധിച്ചിരിക്കുകയാണ്. ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിച്ചതുമായി ബന്ധപ്പെട്ട് മോഹൻലാലും നിർമാതാവ് ആന്റണി പെരുമ്പാവൂരുംമാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്തിരുന്നു. അവാർഡ് ലഭിച്ചതിന്റെ സന്തോഷം ഇരുവരും പങ്കുവയ്ക്കുകയും ചെയ്തു. ചിത്രത്തെക്കുറിച്ച് തുറന്ന് സംസാരിച്ച് മോഹൻലാൽ അപ്രതീക്ഷിതമായി ഒരുകാര്യം തുറന്നു പറഞ്ഞത് പ്രേക്ഷകർക്ക് വലിയ കൗതുകം ഉളവാക്കി.

ലോക മലയാളി പ്രേക്ഷകരും സിനിമാ പ്രേമികളും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ട ചിത്രം മോഹൻലാൽ ഇതുവരെയും കണ്ടിട്ടില്ലയെന്ന് മാധ്യമ പ്രവർത്തകരോട് തുറന്നു പറഞ്ഞു. ഇതുവരെയും ചിത്രം പൂർണ്ണമായും താൻ കണ്ടിട്ടില്ല എന്നും അത് കാണാനായി കാത്തിരിക്കുകയാണെന്നും മോഹൻലാൽ മാധ്യമ പ്രവർത്തകരോട് പറയുകയായിരുന്നു. സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളെയും ഉപയോഗിച്ചുകൊണ്ട് പ്രിയദർശൻ അണിയിച്ചൊരുക്കിയ ദൃശ്യവിസ്മയം എന്ന് വിശേഷിക്കപ്പെടുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം പുർണമായും ഇതുവരെയും മോഹൻലാൽ കണ്ടിട്ടില്ല എന്ന് തുറന്നു പറയുമ്പോൾ കേൾക്കുന്നവർക്ക് വലിയ കൗതുകമാണ് ഉണ്ടാവുന്നത്. വലിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മോഹൻലാലിനെ കൂടാതെ പ്രണവ് മോഹൻലാൽ, പ്രഭു, അർജുൻ, ഫാസിൽ, സുനിൽ ഷെട്ടി, മഞ്ജുവാര്യർ,കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, നെടുമുടി വേണു, സിദ്ദിഖ്, രഞ്ജി പണിക്കർ, ഹരീഷ് പേരാടി തുടങ്ങിയ നിരവധി ഭാഷയിൽ നിന്നുള്ള താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close