രണ്ടാമൂഴം ഇനി സംഭവിക്കുമോ?; മറുപടി നൽകി മോഹൻലാൽ

Advertisement

മലയാള സിനിമയുടെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ഏതാനും വർഷങ്ങൾക്കു മുൻപ് പ്രഖ്യാപിച്ച ബ്രഹ്മാണ്ഡ ചിത്രമാണ് രണ്ടാമൂഴം. എം ടി വാസുദേവൻ നായർ തിരക്കഥ രചിച്ച ഈ ചിത്രം രണ്ടു ഭാഗങ്ങളായി ഒരുങ്ങുമെന്നാണ് പ്രഖ്യാപിച്ചത്. ഈ ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത് ശ്രീകുമാർ മേനോനായിരുന്നു. എന്നാൽ എം ടിയും ശ്രീകുമാർ മേനോനും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാവുകയും അത് വലിയ നിയമ പ്രശ്‌നമായി മാറുകയും ചെയ്തതോടെ രണ്ടാമൂഴം എന്ന പ്രോജക്ടിന്റെ ഭാവി തുലാസിലായി. അവസാനം എം ടിക്ക് അനുകൂലമായി വിധി വന്നതോടെ ചിത്രത്തിന്റെ തിരക്കഥ എം ടിക്ക് തിരിച്ചു നല്കുകയിരുന്നു. ആയിരം കോടി രൂപ മുതൽ മുടക്കിൽ ബി ആർ ഷെട്ടിയാണ് ഈ ചിത്രം നിർമ്മിക്കാനിരുന്നത്. എന്നാൽ രണ്ടാമൂഴം നടക്കുമെന്നാണ് പ്രതീക്ഷയെന്ന് ഈ അടുത്തിടെ എം ടി വെളിപ്പെടുത്തിയിരുന്നു. എം ടി യുടെ ഓളവും തീരവും എന്ന തിരക്കഥയെ അടിസ്ഥാനമാക്കി പ്രിയദർശൻ അതേ പേരിൽ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന്റെ സെറ്റിൽ വെച്ച് നടന്ന പിറന്നാൾ ആഘോഷത്തിന് ശേഷം, മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഈ ചിത്രത്തിന്റെ ആലോചനകൾ നടക്കുന്ന വിവരം അറിയിച്ചത്.

എന്നാൽ രണ്ടാമൂഴം ഇനി സംഭവിക്കുമെന്ന് തോന്നുന്നില്ല എന്നാണ് മോഹൻലാൽ പറയുന്നത്. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇത് വ്യക്തമാക്കിയത്. ഒരു ഘട്ടത്തിൽ അതു മാറിപ്പോയി എന്നും, അന്നത് നടന്നത് പോലെയാണ് എല്ലാവരും കൊട്ടിഘോഷിച്ചതെന്നും മോഹൻലാൽ പറയുന്നു. അതിനു ശേഷം ഉണ്ടായ ചില പ്രശ്നങ്ങളും, കോവിഡ് സാഹചര്യവും എല്ലാം കൂടിയായപ്പോൾ അത് നിന്ന് പോയെന്നും ഇനി നടക്കുമോ ഇല്ലയോ എന്ന കാര്യം തനിക്കു വ്യക്തമായി പറയാൻ സാധിക്കില്ലെന്നും മോഹൻലാൽ വ്യക്തമാക്കി. എന്നാൽ എം ടി സാറിന്റെ തന്നെ രചനയിൽ ഓളവും തീരവും എന്ന ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമായി കാണുന്നുവെന്നും മോഹൻലാൽ വെളിപ്പെടുത്തി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close