ആ ചിത്രത്തിലൂടെ മലയാള സിനിമയെ വഴി തിരിച്ചു വിട്ടാളാണ് രഞ്ജിത്ത്: മോഹൻലാൽ

Advertisement

മലയാളികൾ എന്നും ഓർത്ത് വെക്കുന്ന രീതിയിൽ ഒരുപാട് നല്ല ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള വ്യക്തിയാണ് രഞ്ജിത്ത്. രഞ്ജിത്ത് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രങ്ങൾ ഇന്നും പകരം വെക്കാൻ സാധിക്കാത്ത സൃഷ്ട്ടികളാണ്. 2001 മോഹൻലാലിനെ നായകനാക്കി ഒരുക്കിയ രാവണപ്രഭുവാണ് രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തിരക്കഥാകൃത്തായി ഒരുപാട് വർഷം സിനിമയിൽ ഭാഗമായതിന് ശേഷമാണ് സംവിധായകന്റെ കുപ്പായം രഞ്ജിത്ത് അണിയുന്നത്. ചന്ദ്രോത്സവം, റോക്ക് ആൻഡ് റോൾ, സ്പിരിറ്റ്, ലോഹം, ഡ്രാമ തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടിയാണ് മോഹൻലാൽ- രഞ്ജിത്ത് കൂട്ടുകെട്ട് ഒന്നിച്ചത്. മോഹൻലാൽ രഞ്ജിത്തിനെ കുറിച്ചു പറയുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

മലയാള സിനിമയെ ഭയങ്കരമായ ഒരു സിനിമയിലേക്ക് മാറ്റിയത് ഒരു പക്ഷേ രഞ്ജിത്ത് ആയിരിക്കുമെന്ന് മോഹൻലാൽ സദസ്സിൽ തുറന്ന് പറയുകയുണ്ടായി. നരസിംഹം എന്ന ചിത്രത്തിലൂടെയാണ് രഞ്ജിത്ത് ആ വഴിത്തിരിവ് സൃഷ്ട്ടിച്ചതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. രഞ്ജിത്ത് എല്ലാം ചെയ്തതിന് ശേഷം അദ്ദേഹം ഏറ്റവും നല്ല സിനിമകൾ ചെയ്ത് മാറുകയും ബാക്കി കുറെ ആളുകൾ അതിന്റെ പുറകേ പോയിയെന്നും മോഹൻലാൽ വ്യക്തമാക്കി. വളരെ തമാശ രൂപേണയാണ് ഇത്‌ പറയുന്നതെങ്കിലും അതും ഒരു പുതിയ വെളിപാടായിരുന്നു എന്ന് മോഹൻലാൽ തുറന്ന് പറയുകയുണ്ടായി. ഇത്തരം സിനിമകൾ ചെയ്ത് നിങ്ങൾ മനുഷ്യ മനസ്സിൽ ആദ്യം സ്ഥാനം പിടിക്കുക എന്നിട്ട് നല്ല ചിത്രങ്ങൾ ചെയ്യുക എന്ന പ്രസ്താനം തുടങ്ങി വെച്ച ആളാണ് രഞ്ജിത്ത് എന്ന് മോഹൻലാൽ വ്യക്തമാക്കി. രഞ്ജിത്തിന്റെ പാത തുടർന്ന് ഒരുപാട് പേർ ഇന്ന് മലയാള സിനിമയിലേക്ക് വരുന്നുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. രഞ്ജിത്തിനെ കാണുമ്പോൾ തന്റെ ഏറ്റവും അടുത്ത സുഹൃത്തായ പദ്മരാജനെയാണ് ഓർമ്മവരുന്നതെന്നും ഇരുവർക്കും ഒരേ ചിന്തയും സ്വഭാവ രീതിയുമാണെന് മോഹൻലാൽ വ്യക്തമാക്കി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close