കോവിഡ് പ്രതിസന്ധി; കേരളത്തിലെ ആശുപത്രികളിലേയ്ക് ഒന്നരക്കോടി രൂപക്ക് മുകളിൽ വരുന്ന സഹായവുമായി ജന്മദിനത്തിൽ മോഹൻലാൽ..!

Advertisement

കോവിഡ് രണ്ടാം തരംഗത്തിലൂടെ വളരെ ബുദ്ധിമുട്ടി നമ്മുടെ രാജ്യം കടന്നു പോകുന്ന ഈ വേളയിൽ, കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന കേരളത്തിലെ വിവിധ ആശുപത്രികളിലേയ്ക്, മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ വിശ്വശാന്തി ഫൌണ്ടേഷന്റെ ഒന്നരക്കോടി രൂപക്ക് മുകളിലുള്ള സഹായം ആണ് എത്തുന്നത്. തന്റെ അറുപതിയൊന്നാം പിറന്നാൾ ദിനമായ ഇന്ന് തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് മോഹൻലാൽ ഈ സഹായം പ്രഖ്യാപിച്ചത്. തന്റെ അച്ഛന്റെയും അമ്മയുടെയും പേരിൽ മോഹൻലാൽ നടത്തുന്ന ചാരിറ്റി ഫൗണ്ടേഷൻ ആണ് വിശ്വശാന്തി. ഈ ഫൗണ്ടേഷൻ വഴി മോഹൻലാൽ കേരളത്തിലെ ആശുപത്രികളിൽ എത്തിക്കുന്നത് ഓക്സിജൻ ലഭ്യതയുള്ള 200 ഇൽ അധികം കിടക്കകൾ, വെന്റിലേറ്റർ സൗകര്യമുള്ള പത്തോളം ഐ സി യു ബെഡ്ഡുകൾ എന്നിവയാണ്.

ഇവ കൂടാതെ, ഒന്നര കോടി രൂപ വില വരുന്ന മെഡിക്കൽ ഉപകരണങ്ങൾ, പോർട്ടബിൾ എക്‌സ് റേ മെഷീനുകൾ എന്നിവയും അദ്ദേഹം വിവിധ ആശുപത്രികളിൽ എത്തിക്കും. കളമശ്ശേരി മെഡിക്കൽ കോളേജിലെ രണ്ടു വാർഡുകളിലേക്കും ട്രയേജ് വാര്ഡിലേക്കും ഉള്ള ഓക്സിജൻ പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ ഉള്ള സഹായവും വിശ്വശാന്തി വഴി മോഹൻലാൽ ലഭ്യമാക്കി. ഇ വൈ ജിഡിഎസ്, യു എസ് ടെക്‌നോളജി എന്നിവയും ആയി ചേർന്നാണ് അദ്ദേഹം ഈ കാര്യങ്ങൾ നടപ്പിലാക്കുന്നത്. കേരളാ സർക്കാരിന്റെ കാസ്പ് പ്ലാനിൽ വരുന്ന, രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളിലേക്കാണ് മോഹൻലാൽ ഈ സഹായങ്ങൾ എത്തിച്ചിരിക്കുന്നത്. കേരളത്തിലെ 13 ആശുപത്രികളിൽ ആയാണ് മുകളിൽ പറഞ്ഞ സഹായങ്ങൾ എത്തുക. കേരളത്തിനു പുറത്തും ഇത്തരം സഹായങ്ങൾ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വശാന്തി ഫൗണ്ടേഷൻ. കഴിഞ്ഞ വർഷവും കോവിഡ് സമയത് കോടി കണക്കിന് രൂപയുടെ സഹായങ്ങൾ നൽകി കേരളാ സർക്കാരിനും കേരളത്തിന്റെ ആരോഗ്യ വകുപ്പിനുമൊപ്പം ഏറ്റവും കൂടുതൽ ചേർന്നു പ്രവർത്തിച്ച മലയാള സിനിമാ താരമാണ് മോഹൻലാൽ.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close