ആ അപൂർവ നേട്ടവുമായി മോഹൻലാൽ- പ്രണവ് മോഹൻലാൽ ടീം..!

Advertisement

മലയാള സിനിമയിലെ ഒരപൂർവ നേട്ടത്തിന് ആദ്യമായി ഉടമകളായിരിക്കുകയാണ് മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, അദ്ദേഹത്തിന്റെ മകനും യുവ താരവുമായ പ്രണവ് മോഹൻലാൽ എന്നിവർ. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രം രണ്ടു ദിവസം മുൻപാണ് ആഗോള കളക്ഷൻ ആയി അമ്പതു കോടി പിന്നിട്ടു ചരിത്രം കുറിച്ചത്. അതോടെ മലയാള സിനിമയിൽ നായകനായി അമ്പതു കോടി ക്ലബിൽ ചിത്രങ്ങൾ ഉള്ള ആദ്യത്തെ അച്ഛനും മകനും എന്ന റെക്കോർഡ് ആണ് മോഹൻലാൽ- പ്രണവ് മോഹൻലാൽ ടീം ഉണ്ടാക്കിയത്. മലയാള സിനിമയിൽ ആദ്യമായി ഒരു ചിത്രം അമ്പതു കോടി ക്ലബിൽ എത്തിയത് മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രമായ ദൃശ്യം ആണ്. 2013 ലാണ് ദൃശ്യം പുറത്തു വന്നത്. അതിനു ശേഷം നാല് തവണ കൂടി മോഹൻലാൽ ആ നേട്ടം കൈവരിച്ചു.

പ്രിയദർശൻ ഒരുക്കിയ ഒപ്പം, വൈശാഖ് ചിത്രം പുലി മുരുകൻ, ശ്രീകുമാർ മേനോൻ ചിത്രം ഒടിയൻ, പൃഥ്വിരാജ് ചിത്രം ലൂസിഫർ എന്നിവയാണ് അവ. അതുപോലെ നായകൻ അല്ലെങ്കിലും വളരെ പ്രധാന വേഷത്തിൽ മോഹൻലാൽ എത്തിയ റോഷൻ ആൻഡ്രൂസ്- നിവിൻ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയും അമ്പതു കോടി ക്ലബിൽ എത്തിയ ചിത്രമാണ്. മോഹൻലാൽ കൂടാതെ അമ്പതു കോടി ക്ലബിൽ ചിത്രങ്ങൾ ഉള്ളത് പൃഥ്വിരാജ്, ദിലീപ്, നിവിൻ പോളി, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, ഇപ്പോൾ പ്രണവ് മോഹൻലാൽ എന്നിവർക്കാണ്. ഹൃദയത്തിന് മുൻപ് അമ്പതു കോടി ക്ലബിൽ എത്തിയത് ദുൽഖർ സൽമാൻ ചിത്രം കുറുപ്പാണ്. മലയാളത്തിലെ നൂറു കോടി ക്ലബിൽ പക്ഷെ മോഹൻലാൽ മാത്രമേ ഉള്ളു. പുലി മുരുകൻ, ലൂസിഫർ എന്നീ ചിത്രങ്ങളാണ് ആ നേട്ടം കൈവരിച്ച മലയാള ചിത്രങ്ങൾ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close