കാലങ്ങളോളം ഇത്തരം സിനിമകൾ ഉണ്ടാവട്ടെ; അനൂപ് മേനോനെ പുകഴ്ത്തി മോഹൻലാൽ

Advertisement

മലയാള സിനിമയിൽ ഒരുപാട് ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള നടനാണ് അനൂപ് മേനോൻ. നായകനായും, സഹനടനായും ഒരുപാട് ശക്തമായ കഥാപാത്രങ്ങളെ താരം മലയാള സിനിമയിലേക്ക് സമ്മാനിച്ചിട്ടുണ്ട്. 2002 ൽ പുറത്തിറങ്ങിയ കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് അനൂപ് മേനോൻ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. കൊക്ക്ടെയിൽ, ബ്യുട്ടിഫുൾ, ട്രാഫിക്, ട്രിവാൻഡ്രം ലോഡ്ജ്, 1983, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ താരം ഭാഗമായിട്ടുണ്ട്. എഴുത്തുക്കാരനായും, ഗാനരചയിതാവായും മലയാള സിനിമയിൽ തിളങ്ങിയ അനൂപ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. പ്രൈവറ്റ് സ്ക്രീനിൽ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്ത കിംഗ്‌ ഫിഷ് എന്ന ചിത്രം കാണുവാൻ ഇടയായ മോഹൻലാൽ സിനിമയെ കുറിച്ചുള്ള അഭിപ്രായം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്. വളരെ വ്യത്യസ്തമായ ഒരു സിനിമ അണിയിച്ചൊരുക്കിയ അനൂപ് മേനോനെ പുകഴ്ത്തിയാണ് മോഹൻലാൽ കുറിപ്പ് എഴുതിയിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ രൂപം:

Advertisement

ഇന്നലെ ഒരു പ്രൈവറ്റ് സ്ക്രീനിംഗിൽ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്ത കിംഗ് ഫിഷ് എന്ന സിനിമ കണ്ടു. അതിമനോഹരവും വ്യത്യസ്ഥവുമായ സിനിമ. ഈ സിനിമ സഞ്ചരിയ്ക്കുന്ന വഴികൾ അസാധാരണവും പ്രകാശം നിറഞ്ഞതുമാണ്. കാലങ്ങളോളം ഇത്തരം സിനിമകൾ ഉണ്ടാവട്ടെ. ഇത്തരം ചിത്രങ്ങളുടെ ഭാഗമാവാൻ എല്ലാ കലാകാരന്മാർക്കും സാധിയ്ക്കട്ടെ. അനൂപിനും ടീമിനും വിജയാശംസകൾ.

അനൂപ് മേനോനും- മോഹൻലാലും ഒരുപാട് ചിത്രങ്ങളിൽ ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്. വെളിപാടിന്റെ പുസ്തകം, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ബിഗ് ബ്രദർ, കനൽ തുടങ്ങിയ ചിത്രങ്ങളിൽ മോഹൻലാലിന്റെയൊപ്പം പ്രധാന വേഷം കൈകാര്യം ചെയ്യുവാൻ അനൂപ്‌ മേനോന് സാധിച്ചു. അനൂപ് മേനോൻ സംവിധാനം ചെയ്തിരിക്കുന്ന കിംഗ്‌ ഫിഷ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി അനൂപ് മേനോൻ വേഷമിടുന്നുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close