അമ്മ പ്രസിഡന്റ് ആയി വീണ്ടും മോഹൻലാൽ..!

Advertisement

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയാണ് അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് അഥവാ അമ്മ. ഇപ്പോഴിതാ അമ്മ സംഘടനയുടെ തലപ്പത്തേക്ക് ഉള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കുകയും അതിന്റെ ഫലം പുറത്തു വരികയും ചെയ്തു. താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു എന്ന വാർത്തയാണ് വരുന്നത്. തുടർച്ചയായ രണ്ടാം തവണയാണ് മോഹൻലാൽ ഈ സ്ഥാനത്തേക്ക് എതിരാളികൾ ഇല്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത്. ഇന്നസെന്റിനു ശേഷം രണ്ടു വർഷം മുൻപാണ് മോഹൻലാൽ അമ്മ പ്രസിഡന്റ് ആവുന്നത്. അതിനു ശേഷം ഒട്ടേറെ വലിയ രീതിയിൽ ഉള്ള മാറ്റങ്ങൾ ആണ് അമ്മയുടെ പ്രവർത്തനത്തിൽ മോഹൻലാൽ കൊണ്ടു വന്നത്.

ചാരിറ്റി പ്രവർത്തനങ്ങൾ വർധിപ്പിച്ച മോഹൻലാൽ, വനിതകൾക്കും തുല്യമായ പ്രാധാന്യം സംഘടനയുടെ തലപ്പത്തു നൽകി. മോഹൻലാലിന്റെ ഭരണ കാലത്താണ് എല്ലാവിധ സൗകര്യങ്ങളും ഉള്ള, സ്വന്തമായ ഒരു ഓഫീസ് പോലും അമ്മക്ക് ഉണ്ടാവുന്നത്. ഇടവേള ബാബുവാണ് ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടത്. 21 വർഷം തുടർച്ചയായി സെക്രട്ടറിയായും ജനറൽ സെക്രട്ടറിയായും സംഘടനയെ നയിക്കുന്ന ആളാണ് ഇടവേള ബാബു. അതുപോലെ വൈസ് പ്രസിഡന്റ് പദവിയിൽ രണ്ട് വനിതകൾ എത്തി എന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ പ്രധാന പ്രത്യേകത ആയി പറയേണ്ടത്. ആശ ശരത്, ശ്വേത മേനോൻ എന്നിവരാണവർ. പ്രശസ്ത നടൻ ജയസൂര്യയാണ് ജോയിന്റ് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടത്. മോഹൻലാലിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതി രണ്ടാംവട്ടമാണ് തിരഞ്ഞടുക്കപ്പെടുന്നത് എന്നത് ഭരണ സമിതിയുടെ നേട്ടങ്ങളിൽ അംഗങ്ങൾക്കുള്ള തൃപ്തി കൂടിയാണ് നമ്മുക്ക് കാണിച്ചു തരുന്നത്. ഈ സംഘനയെ ഏറ്റവും കൂടുതൽ വർഷം നയിച്ചത് ഇന്നസെന്റ് ആണ്. അനാരോഗ്യം കാരണം അദ്ദേഹം ഒഴിഞ്ഞപ്പോൾ ആണ് മോഹൻലാൽ മതി അടുത്ത പ്രസിഡന്റ് എന്നു സംഘടനയിലെ അംഗങ്ങൾ ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close