തീയേറ്ററുകൾ ഇളക്കി മറിക്കാൻ ഒടിയൻ ഒരുങ്ങി…ചിത്രീകരണം അവസാനഘട്ടത്തിൽ..

Advertisement

ആരാധകരും പ്രേക്ഷകരും പ്രഖ്യാപനം മുതൽ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രം ഒടിയന്റെ വാർത്തകളാണ് പുറത്ത് വരുന്നത്. ചിത്രത്തിന്റേതായി നീണ്ട നിന്ന വമ്പൻ ഷൂട്ടിംഗ് ഇന്ന് പൂർത്തിയാകും എന്നാണ് അറിയാൻ കഴിയുന്നത്. വാരണാസിയിൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം പിന്നീട് പാലക്കാടേക്ക് എത്തി. ഒടിയന്റെ പ്രധാന കഥ നടക്കുന്നത് തേങ്കുറിശ്ശിയിലാണ്, അതിനാൽ തന്നെ പാലക്കാട് ആയിരുന്നു പ്രധാന ഷൂട്ടിംഗ്. ആദ്യ ഷെഡ്യുളിനു ശേഷം നീണ്ട ഇടവേളയെടുത്ത മോഹൻലാൽ തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മേക്കോവറുമായാണ് പിന്നീട് എത്തിയത്. ചിത്രത്തിനായി അടിമുടി അദ്ദേഹം രൂപമാറ്റം വരുത്തി. ഒട്ടേറെ സാഹസികതകളും നിറഞ്ഞതായിരുന്നു ഓടിയന്റെ ഷൂട്ടിംഗ് ഓരോ ദിവസവും അത്യന്തം ആകാംക്ഷയുണർത്തുന്ന ചിത്രങ്ങളും വാർത്തകളും പുറത്ത് വന്നുകൊണ്ടേ ഇരുന്നു. എല്ലാത്തിനുമുള്ള പരിസമാപ്തി കൂടിയാണ് ഇന്ന്.

മോഹൻലാലിനെ നായാനാക്കി രണ്ടാമൂഴം സംവിധാനം ചെയ്യുന്ന വി. എ. ശ്രീകുമാർ തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാവും മാധ്യമ പ്രവർത്തകനും ആയ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. പുലിമുരുഗൻ തീർത്ത വലിയ വിജയത്തിനും മുകളിൽ നേടാനാണ് ഒടിയൻ ശ്രമിക്കുന്നത്. പുലിമുരുകന്റെ ഛായാഗ്രാഹകൻ ഷാജി കുമാർ തന്നെയാണ് ചിത്രത്തിലെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പുലിമുരുകനായി ആക്ഷൻ ഒരുക്കിയ പീറ്റർ ഹെയിൻ ചിത്രത്തിനായി തകർപ്പൻ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നു.40 കോടിയോളം ബജറ്റിൽ ഒരുക്കിയ ഈ ബിഗ് ബജറ്റ് ചിത്രം ആശീർവാദ് ഫിലിമ്സിനായി ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് വിതരണത്തിന് എത്തിക്കും. ചിത്രം മലയാള സിനിമ ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ റിലീസായി തീയറ്ററുകളിൽ എത്തും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close