കേട്ടറിവിനേക്കാൾ വലുതാണ് മോഹൻലാൽ എന്ന സത്യം; വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ എം എ നിഷാദ്..!

Advertisement

പാവപ്പെട്ടവർക്ക് വേണ്ടി ഒരു കാൻസർ കെയർ സെന്റർ തുടങ്ങുന്ന കാര്യവുമായി ബന്ധപെട്ടു മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ രണ്ടു ദിവസം മുൻപേ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കാണുകയുണ്ടായി. എന്നാൽ ആ വാർത്തകൾ വളച്ചൊടിച്ച ചില മാധ്യമങ്ങൾ മോഹൻലാൽ ബി ജെപി സ്ഥാനാർത്ഥിയായി അടുത്ത വർഷത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തു നിന്ന് മത്സരിക്കാൻ ഒരുങ്ങുകയാണ് എന്നും അതിന്റെ മുന്നോടി ആയി ആണ് നരേന്ദ്ര മോദിയുമായി ഈ മീറ്റിങ് നടന്നത് എന്നും പ്രചരിപ്പിച്ചു. ഇപ്പോഴിതാ ഈ കാര്യത്തിൽ മോഹൻലാലിനെ പിന്തുണച്ചു കൊണ്ടും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെയും രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനായ എം എ നിഷാദ്. കേട്ടറിവിനേക്കാൾ വലുതാണ് മോഹൻലാൽ എന്ന സത്യം എന്നും അദ്ദേഹത്തെ കുറിച്ചുള്ള വ്യാജ വാർത്തകൾ വിശ്വസിക്കുന്നില്ല എന്നും എം എ നിഷാദ് പറയുന്നു.

തന്റെ ഫേസ്ബുക് പേജിലെ കുറിപ്പിലൂടെയാണ് എം എ നിഷാദ് പ്രതികരിച്ചത്. പ്രചരിക്കുന്ന വാർത്തകൾ അതിന്റെ നിചസ്ഥിതി അറിയാതെ അല്ലെങ്കിൽ മോഹൻലാൽ അതിൽ പ്രതികരിക്കാതെ താൻ ഈ വിഷയത്തിൽ തന്റെ നിലപാട് പറയില്ല എന്നും എം എ നിഷാദ് വ്യക്തമാക്കുന്നു. ഒരു കലാകാരൻ പ്രധാനമന്ത്രിയെ കാണാൻ പോയത് കൊണ്ട് മാത്രം ഇത്തരം വാർത്തകൾ പടച്ച് വിടുന്നത് യുക്തി രഹിതം ആണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മോഹൻലാൽ അല്ല ഏതൊരു വ്യക്തിക്കും തനിക്കിഷ്ടമുളള രാഷ്ട്രീയത്തിലും പ്രസ്ഥാനത്തിലും വിശ്വസിക്കാൻ ഉളള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന അനുവദിക്കുന്നുണ്ട് എന്നും അത് അയാളുടെ അവകാശം ആണെന്ന് മനസ്സിലാക്കണം എന്നും എം എ നിഷാദ് പറയുന്നു. മോഹൻലാലിനെ, ആർഎസ്എസ് വിലക്കെടുത്തു എന്ന തരത്തിൽ വരുന്ന പോസ്റ്റുകൾക്കും, കമന്റ്സിനും, അൽപായുസ്സ് ആണെന്നും കാരണം കേട്ടറിവിനേക്കാൾ വലുതാണ് മോഹൻലാൽ എന്ന സത്യം എന്നും എം എ നിഷാദ് പറയുന്നു. തിരുവനന്തപുരത്തിന് മാത്രമല്ല ലോക മലയാളികൾക്ക് വേണം ലാൽ എന്ന നടനെ എന്നും അദ്ദേഹവും അത് തന്നെയാണ് ആഗ്രഹിക്കുന്നതെന്നും എം എ നിഷാദ് പറയുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close