മോഹൻലാലിന് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം അപ്പാനി രവി..

Advertisement

ശരത് കുമാർ എന്ന് പറഞ്ഞാൽ ഒരുപക്ഷെ സിനിമ പ്രേക്ഷകർക്ക് മനസിലാകില്ല. എന്നാൽ അപ്പാനി രവി എന്ന് പറഞ്ഞാൽ എല്ലാവർക്കും പെട്ടന്ന് മനസിലാകും. അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയത് ഈ ചെറുപ്പക്കാരൻ ആയിരുന്നു. അങ്കമാലി ഡയറീസിലെ ഈ വില്ലൻ വേഷം ഒട്ടേറെ ഓഫറുകളും ശരത് കുമാറിന് നേടി കൊടുത്തു.

വിജയ് ആരാധകരുടെ കഥ പറയുന്ന പോക്കിരി സൈമൺ, ത്രില്ലർ ചിത്രമായ അമല എന്നീ സിനിമകൾക്ക് ഒപ്പം മോഹൻലാൽ-ലാൽ ജോസ് ചിത്രം വെളിപാടിന്റെ പുസ്തകത്തിൽ പ്രധാന വേഷവും ശരത് കുമാറിനെ തേടിയെത്തി.

Advertisement

ഇതാ ഇപ്പോൾ സോഷ്യൽ മീഡിയയിൽ മറ്റൊരു വാർത്ത ഏറെ ശ്രദ്ധ നേടുകയാണ്. അപ്പാനി രവി മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിക്കുന്നു..! ഈ വാർത്ത ഔദ്യോഗികമായി പുറത്ത് വന്നതല്ല. ശരത് കുമാർ തന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ മെഗാസ്റ്റാറിന് ഒപ്പം ഒരു ചിത്രം ഷെയർ ചെയ്യുകയുണ്ടായി. അതെ തുടർന്നാണ് ഇങ്ങനെ ഒരു വാർത്ത സോഷ്യൽ മീഡിയയിൽ എത്തിയത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close