അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി; വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ എന്നിവർ നായകന്മാർ

Advertisement

യുവതാരങ്ങളെ വെച്ച് ബോക്സ്ഓഫീസിൽ സൂപ്പർ ഹിറ്റ് ഒരുക്കിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. 80ൽ അധികം പുതുമുഖങ്ങളെ വെച്ച് എത്തിയ അങ്കമാലി ഡയറീസ് മലയാള സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. വീണ്ടും വിസ്മയം തീർക്കാൻ വേണ്ടി ലിജോ ജോസ് പെല്ലിശ്ശേരി ഒരുങ്ങുകയാണ്.

വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ഇത്തവണ ലിജോ ജോസ് ചിത്രം ഒരുക്കുന്നത്. കാസ്റ്റിങ്ങിലെ പുതുമ തന്നെ സിനിമയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.

Advertisement

മഹേഷിന്റെ പ്രതികാരത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. പി.എഫ്. മാത്യൂസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ബോക്സോഫീസിൽ മറ്റൊരു വിസ്മയമായി ഈ സിനിമ മാറും എന്ന പ്രതീക്ഷയിലാണ് സിനിമ ആസ്വാദകർ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close