രണ്ടാമൂഴം ഒരുങ്ങുന്നു; ചർച്ചകൾ സജീവമാക്കി മോഹൻലാൽ ബി.ആർ. ഷെട്ടി കൂടിക്കാഴ്ച..

Advertisement

മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചലച്ചിത്രങ്ങൾക്കൊപ്പമാണ് മോഹൻലാൽ. ഏറ്റവും പ്രതീക്ഷയുള്ളതും അതിനോടൊപ്പം തന്നെ മലയാളത്തിൽ പുത്തൻ വിസ്മയം തീർക്കാൻ ഒരുങ്ങുന്നതുമായ ചിത്രങ്ങളാണ് മോഹൻലാലിന്റേതായി പുറത്ത് വരാൻ ഇരിക്കുന്നത്. വർഷങ്ങളായി ആലോചനയിൽ ഉണ്ടായിരുന്ന മോഹൻലാൽ പ്രിയദർശൻ ചിത്രം കുഞ്ഞാലി മരയ്ക്കാരുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് ഉണ്ടായത്. നിലവിൽ ഷൂട്ടിംഗ് ആരംഭിക്കാൻ ഇരിക്കുന്നതിൽ വച്ച് ഏറ്റവും വലിയ ചിത്രമായിരിക്കും കുഞ്ഞാലി മരക്കാർ. 100 കോടിയോളം മുതൽമുടക്കി ഒരുക്കുന്ന ഈ വമ്പൻ ചിത്രത്തിന് മരക്കാർ അറബിക്കടലിന്റെ സിംഹം എന്നാണ് പേര് നൽകിയിരിക്കുന്നത്. നവംബർ ആദ്യവാരം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും ആശിർവാദ് ഫിലിംസ് മൂൺ ഷോട്ട് എന്റർടൈന്മെന്റ്, കോൺഫിഡന്റ് ഗ്രൂപ്പ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യയിലെ മറ്റ് ഭാഷകളിൽനിന്നും ചൈനയിലും പോർച്ചുഗീസിൽ നിന്നും ഉൾപ്പെടെ നടീ നടന്മാരും ചിത്രത്തിൽ അണിനിരക്കും. ചിത്രത്തിന്റെ പ്രഖ്യാപനം നടന്ന ദിവസം തന്നെയാണ് മലയാളത്തിൽ മുൻപേ പ്രഖ്യാപിച്ച ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രത്തിന്റെ ചർച്ചകളും നടന്നത്.

മോഹൻലാലിനെ നായകനാക്കി വി. എ. ശ്രീകുമാർ സംവിധാനം ചെയ്യുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം രണ്ടാമൂഴത്തിന്റെ ചർച്ചകളാണ് കഴിഞ്ഞദിവസം നടന്നത്. ജ്ഞാനപീഠ പുരസ്കാര ജേതാവും മലയാളത്തിന്റെ അഭിമാനവുമായ എം. ടി. വാസുദേവൻ നായർ രചന നിർവഹിച്ച ചിത്രത്തിൽ മോഹൻലാൽ ഭീമൻ ആയി എത്തുന്നു. മഹാഭാരത കഥ ആസ്പദമാക്കി ഒരുക്കിയ ചിത്രം ആയിരം കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. അത്ര വലിയ ചിത്രമായതിനാൽ തന്നെ ചിത്രത്തിന്റെ മറ്റ് പ്രവർത്തനങ്ങളിലേക്ക് കടക്കുന്നതിന് മുൻപ് സംവിധായകൻ വി. എ. ശ്രീകുമാർ മോഹൻലാലും ഒന്നിച്ച ഒടിയൻ ഉടൻ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. 40 കോടിയോളം മുതൽമുടക്കിൽ ഒരുങ്ങുന്ന ഒടിയന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ചിത്രം ഈ വർഷം അവസാനം പുറത്തിറങ്ങാനിരിക്കെയാണ് വി. എ. ശ്രീകുമാർ മേനോന്റെ രണ്ടാമത് ചിത്രത്തിന്റെ ചർച്ചകൾ നടന്നത്. ഇന്ത്യൻ സിനിമാചരിത്രത്തിൽ പുതിയ ഏടായി മാറും എന്ന് കരുതുന്ന രണ്ടാമൂഴത്തിന്റെ വലിയ വരവിനായി കാത്തിരിക്കാം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close