മെഗാസ്റ്റാർ ആരാധകന്റെ ഭാവനയിലെ മോഹൻലാൽ; കുഞ്ഞാലി മരക്കാർ ഫാൻ മേഡ് പോസ്റ്റർ ശ്രദ്ധ നേടുന്നു..!

Advertisement

മലയാളത്തിന്റെ താര ചക്രവർത്തിയായ കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യാൻ പോകുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. നൂറു കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കാൻ പോകുന്ന ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമായിരിക്കും. ഈ വരുന്ന നവംബറിൽ ഷൂട്ടിംഗ് തുടങ്ങാൻ പാകത്തിന് പ്രീ-പ്രൊഡക്ഷൻ ജോലികൾ നടക്കുന്ന ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം വലിയ താരനിരയാണ് അണിനിരക്കാൻ പോകുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒരു ഫാൻ മേഡ് പോസ്റ്റർ പുറത്തു വരികയും വലിയ രീതിയിൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുകയും ചെയ്യുകയാണ്. ഒട്ടേറെ ഗംഭീര ഫാൻ മേഡ് പോസ്റ്ററുകൾ ഒരുക്കി ശ്രദ്ധ നേടിയ സാനി യാസ് ആണ് ഇതിന്റെയും പിന്നിൽ.

Advertisement

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധകൻ ആയ സാനി യാസ് ഇതുവരെ ഒരുക്കിയത് മിക്കതും മമ്മൂട്ടി ചിത്രങ്ങൾക്ക് വേണ്ടിയോ മമ്മൂട്ടി കഥാപാത്രങ്ങൾക്ക് വേണ്ടിയോ ഉള്ള പോസ്റ്ററുകൾ ആയിരുന്നു. മമ്മൂട്ടിയെ ഫിഡൽ കാസ്ട്രോ ആക്കിയും സഖാവ് പിണറായി വിജയൻ ആക്കിയുമെല്ലാം സാനി യാസ് ഒരുക്കിയ പോസ്റ്ററുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. അതോടൊപ്പം തന്നെ അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിന് വേണ്ടി സാനി യാസ് ഒരുക്കിയ ഫാൻ മേഡ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. ഇപ്പോൾ ഈ മെഗാ സ്റ്റാർ ആരാധകൻ ആദ്യമായി കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിന് വേണ്ടി ഒരു പോസ്റ്റർ ചെയ്തിരിക്കുകയാണ്. കുഞ്ഞാലി മരക്കാർ ആയുള്ള മോഹൻലാൽ ആണ് സാനി യാസിന്റെ ഭാവനയിൽ വിരിഞ്ഞിരിക്കുന്നതു. എല്ലാ തവണയും പോലെ ഈ പോസ്റ്ററിനും ഗംഭീര സ്വീകരണം ആണ് ലഭിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close