മലയാള സിനിമ എന്ന് പറഞ്ഞാൽ വൃത്തികെട്ട പടങ്ങൾ എന്നായിരുന്നു അർത്ഥം; നമ്മുടെ നിലവാരം ഉയർത്തിയത് മമ്മൂട്ടി-മോഹൻലാൽ ചിത്രങ്ങൾ: ഉർവശി..!

Advertisement

മോഹൻലാൽ- മമ്മൂട്ടി ദ്വയം മലയാള സിനിമയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചത് എൺപതുകളുടെ പകുതിയോടെയാണ്. അവരിലൂടെയാണ് അതിനു ശേഷം മലയാള സിനിമ കേരളത്തിന് പുറത്തും വിദേശത്തുമെല്ലാം അറിയപ്പെടാൻ തുടങ്ങിയത്. ഗംഭീര നടൻമാർ എന്ന നിലയിലും വലിയ താരങ്ങൾ എന്ന നിലയിലും ഇരുവരും തങ്ങളുടെ പ്രശസ്തി ലോകം മുഴുവനുമെത്തിച്ചു. ഇവരോടൊപ്പം മലയാള സിനിമയും അതിരുകൾ ഭേദിച്ച് വളർന്നു. ഈ സത്യം ഒരിക്കൽ കൂടി അടിവരയിട്ടു പറയുകയാണ് പ്രശസ്ത തെന്നിന്ത്യൻ നടിയും മലയാളിയുമായ ഉർവശി. മോഹൻലാൽ- മമ്മൂട്ടി ചിത്രങ്ങളാണ് മലയാള സിനിമകളുടെ നിലവാരം ഉയർത്തിയത് എന്നാണ് ഉർവശി പറയുന്നത്. അവരുടെ ചിത്രങ്ങൾ വരുന്നതിനു മുൻപ് മലയാള സിനിമ എന്ന് പറഞ്ഞാൽ വൃത്തികെട്ട പടങ്ങൾ എന്നായിരുന്നു കേരളത്തിന് പുറത്തു കൂടുതലും കരുതിയിരുന്നത് എന്നും അതുപോലത്തെ കുറെ ചിത്രങ്ങൾ ആ സമയത്തു ഇറങ്ങുകയും ചെയ്തു എന്നും ഉർവശി ഓർത്തെടുക്കുന്നു. അതല്ലെങ്കിൽ ചില അവാർഡ് പടങ്ങൾ മാത്രമാണ് മലയാളത്തിൽ ഉണ്ടായിരുന്നത് എന്നും ഉർവശി പറയുന്നു.

എന്നാൽ മോഹൻലാൽ- മമ്മൂട്ടി ചിത്രങ്ങൾ തമിഴ് നാട്ടിലും ആന്ധ്രയിലുമെല്ലാം റിലീസ് ചെയ്യുകയും അവയെലാം അതിന്റെ നിലവാരം കൊണ്ടും ഇവരുടെ അഭിനയ മികവ് കൊണ്ടുമെല്ലാം ഏറെ ചർച്ച ചെയ്യപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്തതോടെ പുറത്തുള്ളവരുടെ മനസ്സിലും മലയാള സിനിമയുടെ നിലവാരമുയർന്നു എന്നും ഉർവശി വ്യക്തമാക്കുന്നു. മലയാള സിനിമ ഇന്ന് കാണുന്ന നിലയിലെത്തിയതിൽ ഇവർക്ക് രണ്ടു പേർക്കുമുള്ള പങ്കു വളരെ വലുതാണെന്നും ഉർവശി പറയുന്നു. കേരളത്തിൽ വലിയ വിജയം നേടാത്ത മോഹൻലാൽ- മമ്മൂട്ടി ചിത്രങ്ങൾ പോലും അന്യ നാട്ടിൽ പോയി വിജയം വരിച്ച ചരിത്രമുണ്ട്. ഈ താരങ്ങളുടെ ന്യൂഡൽഹി, ചിത്രം, മൂന്നാം മുറ, ഒരു സി ബി ഐ ഡയറികുറിപ്പ്, സാമ്രാജ്യം, അയ്യർ ദി ഗ്രേറ്റ്, കാലാപാനി, സ്ഫടികം തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ കേരളത്തിന് പുറത്തു വലിയ പ്രദർശന വിജയം നേടിയവയാണ്. ഇവർക്ക് ശേഷം അന്യ ഭാഷയിൽ വലിയ ശ്രദ്ധ നേടിയ മലയാളം സൂപ്പർ താരം സുരേഷ് ഗോപിയാണ്. ആന്ധ്രയിൽ ആയിരുന്നു തൊണ്ണൂറുകളുടെ പകുതിയിൽ സുരേഷ് ഗോപി വലിയ മാർക്കറ്റ് നേടിയെടുത്തത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close