വരനെ ആവശ്യമുണ്ട് സിനിമയിലെ പല തമാശകൾ കണ്ട് ഞാൻ ചിരിച്ചു: മോഹൻലാൽ

Advertisement

ദുൽഖർ, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. കുടുംബ പ്രേക്ഷകർ ചിത്രം ഇരുകൈയും നീട്ടി സ്വീകരിക്കുകയും ബോക്സ് ഓഫീസിൽ വലിയ വിജയവും കരസ്ഥമാക്കി. സുരേഷ് ഗോപി, ശോഭന എന്നിവരുടെ വലിയൊരു തിരിച്ചുവരവിന് തന്നെയാണ് മലയാളികൾ സാക്ഷിയായത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രം അടുത്തിടെ നടൻ മോഹൻലാൽ കാണുവാൻ ഇടയായി. ചിത്രത്തെ കുറിച്ചും അതിലെ തമാശകൾ കണ്ട് ചിരിക്കാൻ ഇടയായ സാഹചര്യത്തെ കുറിച്ചും നടൻ മോഹൻലാൽ ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചിരിക്കുകയാണ്.

വരനെ ആവശ്യമുണ്ട് സിനിമയിലെ പല തമാശകളും കണ്ട് താൻ ചിരിച്ചെന്ന് മോഹൻലാൽ തുറന്ന് പറയുകയുണ്ടായി. ചിരിച്ചുകൊണ്ട് ചുറ്റും നോക്കിയപ്പോൾ അടുത്തിരിക്കുന്ന പ്രിയദർശനോ മറ്റുള്ളവർക്കോ യാതൊരു ഭാവമാറ്റവുമില്ല എന്ന് താരം സൂചിപ്പിക്കുകയുണ്ടായി. പലപ്പോഴും അങ്ങനെ ആണെന്നും നമുക്ക് മാത്രം ചിരിക്കാൻ കഴിയുന്ന, നമ്മളിൽ മാത്രം ചിരി ജനിപ്പിക്കുന്ന ചില തമാശകളും കമന്റുകൽ ഉണ്ടാകുമെന്ന് മോഹൻലാൽ കൂട്ടിച്ചേർത്തു. മോഹൻലാൽ കുറെ നാളുകൾക്ക് ശേഷമാണ് ഒരു അഭിമുഖത്തിൽ ഒരു സിനിമയെ കുറിച്ചു വിലയിരുത്തുന്നത്. പ്രിയദർശൻ, സത്യൻ അന്തിക്കാട് എന്നിവർ മോഹൻലാലിന് ഏറെ പ്രിയപ്പെട്ട വ്യക്തികളാണ്. ഇരുവരുടെ മക്കളും ആദ്യമായി മലയാള സിനിമയിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചത് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close