എന്റെ മകന്റെ പഠിപ്പു സ്പോണ്സർ ചെയ്തത് മോഹൻലാൽ, തീർത്താൽ തീരാത്ത നന്ദിയുണ്ട്; തുറന്നു പറയാൻ യാതൊരു മടിയുമില്ല, അഭിമാനം മാത്രം..!

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഒരു നടനെന്ന നിലയിലും താരമെന്ന നിലയിലും മലയാള സിനിമയിലെ മാത്രമല്ല, ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും വലിയ സിനിമാ ഇതിഹാസങ്ങളിൽ ഒരാളാണ്. അഭിനയ ജീവിതത്തിന്റെ നാൽപ്പതു വർഷങ്ങൾ പിന്നിടുമ്പോഴും മലയാള സിനിമയിലെ ഏറ്റവും വലിയ താരമായി തിളങ്ങി നിൽക്കുന്ന ഈ നടനെ ഓരോ മലയാളിയും സ്നേഹിക്കുന്നത് ഒരു മനുഷ്യനെന്ന നിലയിൽ ഇദ്ദേഹം ചെയ്യുന്ന എണ്ണിയാലൊടുങ്ങാത്ത നന്മകൾ കൊണ്ടു കൂടിയാണ്. പണ്ട് മുതലേ ഒട്ടേറെ പേരെ സഹായിക്കുന്ന മോഹൻലാൽ ഒരിക്കലും അത് പുറത്തു പറയാറില്ല എന്നു മാത്രമല്ല, മറ്റുള്ളവർ അത് പുറത്തു പറയുന്നത് അദ്ദേഹം ആഗ്രഹിച്ചിട്ടുമല്ല. അന്തരിച്ചു പോയ നടൻ ക്യാപ്റ്റൻ രാജുവിന്റെ വാക്കുകളാണിത്. പലപ്പോഴും വർഷങ്ങൾക്കു ശേഷം മറ്റുള്ളവർ പുറത്തു പറയുമ്പോൾ മാത്രമേ ഈ മനുഷ്യൻ ചെയ്ത നല്ല കാര്യങ്ങൾ ലോകമറിയാറുള്ളൂ. ഇപ്പോഴിതാ പഴയ കാല നടി ഉഷാറാണി പറയുന്നതും മോഹൻലാൽ എന്ന മനുഷ്യന്റെ ആ മനസ്സിനെ കുറിച്ചാണ്.

മാതൃ ദിനത്തിൽ തന്റെ അമ്മയെ കുറിച്ചും അമ്മ നഷ്ട്ടപ്പെട്ടതിനു ശേഷമുള്ള ജീവിതത്തെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചുമെല്ലാം പറയുമ്പോഴാണ് മോഹൻലാൽ എന്ന മനുഷ്യന്റെ നന്മ തന്റെ ജീവിതത്തിൽ എങ്ങനെ വെളിച്ചം വീശിയെന്നു ഈ നടി തുറന്നു പറയുന്നത്. സിനിമയിൽ ഉള്ള സൗഹൃദങ്ങൾക്കു ആഴമില്ല എന്നു താൻ വിശ്വസിക്കുന്നില്ല എന്നു പറഞ്ഞ ഉഷാറാണി പറയുന്നത് മോഹൻലാലിനോട് തനിക്ക് തീർത്താൽ തീരാത്ത നന്ദിയുണ്ട് എന്നാണ്. തന്റെ മകന്റെ പഠിപ്പ് സ്പോൺസർ ചെയ്തത് മോഹൻലാൽ ആയിരുന്നു എന്നും തനിക്കത് തുറന്ന് പറയാൻ യാതൊരു മടിയുമില്ലെന്ന് മാത്രമല്ല അഭിമാനവുമുണ്ട് എന്നുമാണ് ഉഷാറാണി പറയുന്നത്. ഇന്ന് തന്റെ മകൻ ജോലി ചെയ്ത് നന്നായി കുടുംബം നോക്കുന്നു എന്നും അവർ കൂട്ടിച്ചേർത്തു. ലോക്ക് ഡൗൺ കാലത്തും അദ്ദേഹത്തിന്റെ വിളി വന്നിരുന്നു എന്നും എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ പറയാൻ മടിക്കരുത് എന്നു അദ്ദേഹം പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞു പോയെന്നും ഉഷാറാണി പറയുന്നു. തന്നെ മാത്രമല്ല എല്ലാവരെയും അദ്ദേഹം വിളിച്ച് കുശലാന്വേഷങ്ങൾ നടത്തിയെന്നാണ് താൻ അറിഞ്ഞതെന്നു പറഞ്ഞ ഉഷാറാണി ആവശ്യക്കാർക്ക് വേണ്ട സഹായവും അദ്ദേഹമെത്തിച്ചു എന്നും വെളിപ്പെടുത്തി. എല്ലാത്തിനും മോഹൻലാലിനോട് തനിക്കു തീർത്താൽ തീരാത്തത്ര നന്ദിയുണ്ട് എന്നും തന്റെ പ്രാർഥനയിലെന്നും മോഹൻലാലിന് സ്ഥാനമുണ്ടെന്നും അവർ പറയുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close