മോഹൻലാൽ ചക്രവർത്തിയെന്നു മലയാള സിനിമാ ലോകം…!!

Advertisement

ലുസിഫെർ എന്ന മോഹൻലാൽ ചിത്രം കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ചു കൊണ്ട് ബോക്‌സ് ഓഫീസിലെ പ്രയാണം ആരംഭിച്ചു കഴിഞ്ഞു. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ മാസ്സ് ചിത്രം എല്ലാത്തരം പ്രേക്ഷകരും ഒരുപോലെ ആണ് നെഞ്ചിലേറ്റുന്നത്.  ഇപ്പോഴിതാ ലുസിഫെറിനെ നെഞ്ചിലേറ്റി മുന്നോട്ടു വരുന്നത് മലയാള സിനിമാ ലോകം ആണ്. മോഹൻലാൽ ചക്രവർത്തി ആണെന്നും ലുസിഫെർ പുതിയ ഇൻഡസ്ട്രി ഹിറ്റ് ആവാനുള്ള കുതിപ്പിൽ ആണെന്നും അജു വർഗീസ് പറയുന്നു. സ്റ്റീഫൻ നെടുമ്പള്ളി എന്നാണ് ഈ ചിത്രത്തിലെ മോഹൻലാൽ കഥാപാത്രത്തിന്റെ പേര്. സ്റ്റീഫൻ നമ്മൾ വിചാരിച്ച ആളല്ല എന്നാണ് യുവ താരം ആന്റണി വർഗീസ് പറയുന്നത്.

മോഹൻലാലിനും പൃഥ്വിരാജ് സുകുമാരനും അഭിനന്ദനവുമായി രൂപേഷ് പീതാംബരൻ എത്തിയപ്പോൾ സംവിധായകനും നടനുമായ ബേസിൽ ജോസഫ് പറയുന്നത് ലുസിഫെർ ഒരു കടുത്ത മോഹൻലാൽ ആരാധകൻ ഒരുക്കിയ മോഹൻലാൽ സാഗ ആണെന്നാണ്. ഇവർക്കൊപ്പം ധർമജൻ ബോൾഗാട്ടി, ഹാരിഷ് കണാരൻ, ബിനീഷ് ബാസ്റ്റിൻ, ശ്രീകുമാർ മേനോൻ എന്നിവരും തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ലുസിഫെറിന് പ്രശംസ ചൊരിയുന്നു. ഗൾഫ് രാജ്യങ്ങൾ 750 ഷോകളോടെ പ്രദർശനം ആരംഭിച്ച ലുസിഫെറിന് രണ്ടാം ദിനം മുതൽ 880 ഷോകൾ ആണ് ഉള്ളത്. അമേരിക്കയിൽ ഒരു മലയാള ചിത്രം നേടുന്ന റെക്കോര്ഡ് ഓപ്പണിങ് സ്വന്തമാക്കിയ ലുസിഫെർ റെസ്റ്റ് ഓഫ് ഇൻഡ്യ മാർക്കറ്റിലും ഗംഭീര പ്രകടനമാണ് നൽകുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ഏതായാലും മലയാള സിനിമയിൽ വീണ്ടും മോഹൻലാൽ ചരിത്രം കുറിക്കുകയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close