കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാളത്തിന്റെ ഏറ്റവും വലിയ ചിത്രമായ മരക്കാർ സംവിധാനം ചെയ്തത് പ്രിയദർശനും നിർമ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂരുമാണ്. പോര്ടുഗീസുകാർക്കെതിരെ പോരാടിയ മരക്കാർ വംശത്തിലെ മരക്കാർ നാലാമന്റെ ജീവിത കഥ പറയുന്ന ഈ ചിത്രം ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡും നേടിയിരുന്നു. ഡിസംബർ രണ്ടിന് ലോകം മുഴുവൻ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം അഞ്ചു ഭാഷകളിൽ ആണ് എത്തുക. എന്നാൽ ഇപ്പോഴിതാ ചില കോണുകളിൽ നിന്ന് ജാതിയും മതവുമൊക്കെ മുൻനിർത്തി ഈ ചിത്രത്തിന് എതിരെ വിമർശനം ഉയരുകയാണ്. മരക്കാർ എന്ന മുസ്ലിം കഥാപാത്രത്തെ മോഹൻലാൽ പ്രകീർത്തിക്കരുത് എന്നും അത് വലിയ അപമാനം ആണെന്നുമാണ് ഇത്തരക്കാർ പറയുന്നത്. അവരുടെ കണ്ണിൽ മരക്കാർ ദേശദ്രോഹി ആണ്.
മോഹൻലാൽ വമ്പൻ താരമായത് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ സിനിമ കാണാൻ കയറിയത് കൊണ്ടാണെന്നും, ആ മോഹൻലാൽ ഇന്ത്യയെ വഞ്ചിച്ച ഒരു മുസ്ലിമിനെ പ്രകീർത്തിക്കുന്ന ചിത്രം ചെയ്യരുതായിരുന്നു എന്നും പറയുന്നത് പ്രശസ്ത പത്ര പ്രവർത്തകയും കവയിത്രിയും സംവിധായികയുമൊക്കെയായ മീന ദാസ് നാരായൺ ആണ്. കാമത് എന്നൊരാൾ ഇട്ട ട്വിറ്റെർ പോസ്റ്റ് റീട്വീറ്റ് ചെയ്തു കൊണ്ടാണ് അവർ തന്റെ വിമർശനം പങ്കു വെച്ചത്. അവരുടെ വാക്കുകൾക്ക് എതിരെയും വലിയ പ്രതിഷേധം ഉയരുന്നുണ്ട്. എന്നും ജാതിക്കും മതത്തിനും അതീതമായി ചിന്തിച്ചു കൊണ്ട്, തന്റെ വിസ്മയകരമായ പ്രകടനം കൊണ്ടാണ് മോഹൻലാൽ രാജ്യം കണ്ട ഏറ്റവും മികച്ച നടനായി മാറിയത് എന്നും, ആ നേട്ടത്തെ വർഗീയതയുടെ കണ്ണ് കൊണ്ട് കാണരുത് എന്നുമാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. കുഞ്ഞാലി മരക്കാർ നാലാമൻ ആയി അതിഗംഭീര പ്രകടനമാണ് മോഹൻലാൽ കാഴ്ച വെച്ചിരിക്കുന്നത് എന്നാണ് ദേശീയ അവാർഡ് ജൂറിയിലെ അംഗങ്ങൾ വരെ പറഞ്ഞിരിക്കുന്നത്.
Shame indeed @Mohanlal make movies and profit from Hindus and then make movies that distort facts to praise #Muslims who betrayed India pic.twitter.com/KyLIhwrWMO
— Meena Das Narayan (@MeenaDasNarayan) November 13, 2021