പോലീസുകാരന്റെ നെഞ്ചിൽ ചവിട്ടുന്ന സീൻ പൃഥ്വിരാജിന്റെ ഐഡിയ; ലുസിഫെർ ആക്ഷൻ ഡയറക്ടറും പൃഥ്വി എന്നു സ്റ്റണ്ട് സിൽവ

Advertisement

യുവ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിക്കുകയാണ്. താര ചക്രവർത്തി മോഹൻലാൽ നായകനായ ഈ ചിത്രം ഇതിനോടകം എഴുപതു കോടിയോളം ആണ് വേൾഡ് വൈഡ് കളക്ഷൻ ആയി നേടിയത് എന്ന് ട്രേഡ് അനാലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. മോഹൻലാലിന്റെ മാസ്സ് ഡയലോഗുകളും സംഘട്ടനവും കിടിലൻ പെർഫോമൻസുമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകൾ എന്ന് പറയാം. പ്രശസ്ത സ്റ്റണ്ട് ഡയറക്ടർ ആയ സ്റ്റണ്ട് സിൽവ ആണ് ഈ ചിത്രത്തിന് വേണ്ടി ആക്ഷൻ രംഗങ്ങൾ  ഒരുക്കിയത്. എന്നാൽ സ്റ്റണ്ട്  സിൽവ പറയുന്നത് യഥാർത്ഥത്തിൽ ലുസിഫെറിലെ ആക്ഷൻ രംഗങ്ങൾ പ്ലാൻ ചെയ്തത് പൃഥ്വിരാജ് തന്നെയാണ് എന്നും താൻ വെറും കോർഡിനേറ്റർ മാത്രം ആയിരുന്നു എന്നുമാണ്.

ആക്ഷന്റെ ഓരോ ഷോട്ടിനെ കുറിച്ചും പൃഥ്വിരാജ് എന്ന സംവിധായകന് നല്ല ധാരണ ഉണ്ടായിരുന്നു എന്നും മോഹൻലാൽ വാടാ എന്ന് പറയുന്ന സീനും പോലീസുകാരന്റെ നെഞ്ചിൽ ചവിട്ടുന്ന സീനുമെല്ലാം പൃഥ്വിരാജ് എന്ന സംവിധായകന്റെ ഐഡിയകൾ ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മോഹൻലാൽ ഒരു വിസ്മയമാണ് എന്നാണ് സ്റ്റണ്ട് സിൽവ പറയുന്നത്. ഏത് തരം ആക്ഷനും അദ്ദേഹം ഗംഭീരമായി ചെയ്യുമെന്നും സ്റ്റണ്ട് ആർട്ടിസ്റ്റുകളെക്കാൾ പൂർണ്ണതയോടെയാണ് ലാൽ സർ ആക്ഷൻ ചെയ്യുന്നത് എന്നും സ്റ്റണ്ട് സിൽവ പറഞ്ഞു. ചിത്രത്തിൽ കേബിൾ ഉപയോഗിച്ചുള്ള ഒരു സീൻ പോലും ഇല്ല എന്നും എല്ലാ ഷോട്ടുകളും ലാൽ സർ സ്വന്തമായി ചെയ്തത് ആണെന്നും സ്റ്റണ്ട് സിൽവ പറയുന്നു. ലൂസിഫർ വമ്പൻ വിജയം നേടിയപ്പോൾ താൻ പ്രതീക്ഷിച്ചതിലും വലിയ പ്രതിഫലം ആണ് ആന്റണി പെരുമ്പാവൂർ തന്നത് എന്നും സിൽവ പറഞ്ഞു. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close