പ്രഭാസിന്‍റെ പുതിയ ചിത്രത്തിൽ മോഹൻലാലും..

Advertisement

ബാഹുബലിയുടെ ശ്രദ്ധേയനായ നടൻ പ്രഭാസിന്‍റെ പുതിയ ചിത്രം സാഹോ ഒരുങ്ങുകയാണ്. തെലുങ്കിലും തമിഴിലുമായി ഒരുക്കുന്ന ഈ ചിത്രം മലയാളം, ഹിന്ദി ഭാഷകളിൽ ഡബ്ബ് ചെയ്ത് ഇറക്കുന്നുമുണ്ട്. കേരളത്തിൽ ബാഹുബലി ഉണ്ടാക്കിയ തരംഗം തന്നെയാണ് സാഹോ മലയാളത്തിലും റിലീസ് ചെയ്യിക്കാൻ അവരെ പ്രേരിപ്പിച്ചത്.

എന്നാൽ മലയാളികൾക്ക് സാഹോ കാത്തിരിക്കാൻ ഒരു കാരണം കൂടെ ഉണ്ടെന്നാണ് തെലുങ്ക് മാധ്യമങ്ങൾ പറയുന്നത്. മലയാളത്തിന്‍റെ സൂപ്പർ താരം മോഹൻലാൽ സാഹോയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്ന് തെലുങ്ക് മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നു.

Advertisement

mohanlal ,prabhas, saaho

സുജീത് ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രത്തിൽ ഒരു ചാരന്‍റെ വേഷത്തിലാണ് പ്രഭാസ് എത്തുക. മോഹൻലാലിന്‍റെ വേഷം എന്താണെന്ന് വ്യക്തമല്ലെങ്കിലും പ്രഭാസിന്റേതിന് തുല്ല്യമായ കഥാപാത്രമായിരിക്കും എന്ന് വാർത്തകൾ പറയുന്നു.

ബോളിവുഡ് നായിക ശ്രദ്ധ കപൂറാണ് ചിത്രത്തിൽ നായിക ആകുന്നത്. ശ്രദ്ധ കപൂർ തെന്നിന്ത്യൻ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് സഹോയിലൂടെ.

ജാക്കി ഷ്റോഫ്, മഹേഷ് മഞ്ജരേക്കർ, ചങ്കി പാണ്ഡെ, നീൽ നിതിൻ മുകേഷ്, അരുൺ വിജയ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായി എത്തുന്നത്.

കഴിഞ്ഞ വർഷമെത്തിയ മനമന്ത (വിസ്മയം), ജനത ഗാരേജ് എന്നീ ചിത്രങ്ങൾ മോഹൻലാലിന് വലിയ ആരാധകരെയാണ് തെലുങ്കിൽ ഉണ്ടാക്കി കൊടുത്തത്. മനമന്തയില്‍ നായക വേഷമായിരുന്നെങ്കില്‍ ജനത ഗാരേജിലെ നായക തുല്യമായ വേഷത്തില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് മോഹന്‍ലാല്‍ നടത്തിയത്.

തുടർന്ന് മന്യം പുലി എന്ന പേരിൽ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പുലിമുരുകൻ അവിടെ റിലീസ് ചെയ്തത് വിജയമായത്തോട് കൂടി മോഹൻലാലിന് തെലുങ്കിൽ ഡിമാന്റ് ഏറിയിരിക്കുകയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close