പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിച്ചു; മോഹൻലാൽ ഹൈക്കോടതിയിൽ..!

Advertisement

2012 ഇൽ ആണ് സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ വീട്ടിൽ നിന്ന് നാല് ആനക്കൊമ്പുകൾ കണ്ടെത്തുന്നതും ലൈസൻസ് ഇല്ലാതെ അത് സൂക്ഷിച്ചതിനു അദ്ദേഹത്തിനെതിരെ കേസ് എടുത്തതും. എന്നാൽ 1988 ഇൽ പി എൻ കൃഷ്ണകുമാർ എന്ന ഒരു വ്യക്തി ,മോഹൻലാലിന്റെ വീട്ടിലെ ആർട്ട് ഗാലറിയിൽ സൂക്ഷിക്കാനായി അദ്ദേഹത്തിന് സമ്മാനമായി നൽകിയത് ആയിരുന്നു ആ ആനക്കൊമ്പുകൾ. 1972 ലെ വന്യ ജീവി സംരക്ഷണ പ്രകാരം ആണ് കേസ് എടുത്തത് എങ്കിലും മോഹൻലാൽ അപേക്ഷ സമർപ്പിച്ചതിനെ തുടർന്ന് 2015 ഇൽ അദ്ദേഹത്തിന് ആനക്കൊമ്പുകൾ സൂക്ഷിക്കാൻ ഉള്ള ലൈസൻസ് മുൻകാല പ്രാബല്യത്തോടെ അനുവദിച്ചു കിട്ടിയിരുന്നു. 2015ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള അനുമതി നൽകിയത്.

എന്നാൽ ഈ നടപടിക്കു എതിരെ പെരുമ്പാവൂർ സ്വദേശിയായ പൗലോസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ആനക്കൊമ്പ് കൈവശം വയ്ക്കാൻ മുൻകാല പ്രാബല്യത്തോടെ മുഖ്യ വനപാലകൻ നൽകിയ അനുമതി റദ്ദാക്കണമെന്നും കേസ് നടക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു പൗലോസ് ഹർജി നൽകിയത്. അതിന്റെ പുറത്തു മോഹൻലാലിനെ ഒന്നാം പ്രതിയാക്കിയുള്ള കുറ്റപത്രം വനം വകുപ്പ് ഈ കഴിഞ്ഞ സെപ്റ്റംബർ മുപ്പതിന് കോടതിയിൽ സമർപ്പിച്ചു. എന്നാൽ അതിനെതിരെ, ആനക്കൊമ്പ് സൂക്ഷിക്കാൻ മുൻകാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും, അതിനാൽ തനിക്കെതിരെയുള്ള കേസ് നിലനിൽക്കില്ലെന്നും കാണിച്ചാണ് മോഹൻലാൽ ഇപ്പോൾ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

Advertisement

ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള ലൈസൻസിന് മുൻകാല പ്രാബല്യം ഉള്ളതിനാൽ അത് കൈവശം വെക്കാൻ നിയമ തടസമില്ലെന്നും അതോടൊപ്പം ഈ കേസിലൂടെ ജനമധ്യത്തിലുള്ള തന്റെ പ്രതിച്ഛായ മോശമാക്കാൻ വനം വകുപ്പു ശ്രമിക്കുന്നുവെന്നും മോഹൻലാൽ ആരോപിക്കുകയും ചെയ്തു. നാല് വർഷം മുൻപ് മോഹൻലാലിന്റെ പരാതിയിൽ യു.ഡി.എഫ് സർക്കാരിന്റെ മുഖ്യവനപാലകൻ ആണ് അന്വേഷണ സംഘത്തെ വച്ച് തെളിവെടുപ്പ് നടത്തിയത്. ആ അന്വേഷണത്തിൽ ആനക്കൊമ്പുകൾ മോഹൻലാലിന് മറ്റു പ്രതികൾ ഉപഹാരമായി നൽകിയതാണന്ന റിപ്പോർട്ട് ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ആണ് മുൻകാല പ്രാബല്യത്തോടെ കൈവശാനുമതി നൽകുകയും ചെയ്തത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close