ഈ വർഷം മറ്റൊരു നേട്ടം കൂടി; 100 കോടി ക്ലബ്ബിൽ വീണ്ടും മോഹൻലാൽ

Advertisement

മലയാള സിനിമയിലേക്ക് ആദ്യമായി നൂറു കോടി കളക്ഷൻ കൊണ്ട്‌ വന്ന താരമാണ് മോഹൻലാൽ. 2013 ഇൽ മലയാളത്തിലെ ആദ്യ അൻപതു കോടി നേടിയ ചിത്രമായ ദൃശ്യം സമ്മാനിച്ച മോഹൻലാൽ 2016 ഇൽ ആണ് പുലി മുരുകനിലൂടെ ആദ്യ നൂറു കോടി എന്ന നേട്ടം മലയാളത്തിന് സമ്മാനിച്ചത്. അതിനു മുൻപേ തന്നെ തെലുങ്ക് സിനിമ ആയ ജനതാ ഗരേജിലൂടെയും നൂറു കോടി നേടിയ സിനിമയുടെ ഭാഗമായി മോഹൻലാൽ മാറിയിരുന്നു. പിന്നീട് ഒപ്പം, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, കായംകുളം കൊച്ചുണ്ണി, ഒടിയൻ എന്നീ ചിത്രങ്ങളിലൂടെയും അൻപതു കോടി ക്ലബിൽ ഇടം പിടിച്ച മോഹൻലാൽ ലുസിഫെർ എന്ന ചിത്രത്തിലൂടെ ഈ വർഷം രണ്ടാമതും മലയാള സിനിമയെ 100 കോടി ക്ലബിൽ എത്തിച്ചു. ഇപ്പോഴിതാ സൂര്യയോടൊപ്പം എത്തിയ കാപ്പാൻ എന്ന തമിഴ് ചിത്രത്തിലൂടെ 2019 ലെ രണ്ടാമത്തെ നൂറു കോടി നേട്ടവും മോഹൻലാലിനെ തേടി എത്തിയിരിക്കുകയാണ്.

കെ വി ആനന്ദ് സംവിധാനം ചെയ്ത ഈ ചിത്രം നൂറു കോടി നേട്ടം സ്വന്തമാക്കിയ വിവരം ഈ ചിത്രത്തിന്റെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. അതിനോടൊപ്പം ഈ ചിത്രത്തിന്റെ വിജയാഘോഷവും നടത്തി അവർ. ഇന്ത്യൻ പ്രധാനമന്ത്രി ആയി മോഹൻലാൽ അഭിനയിച്ച ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ ബോഡി ഗാർഡ് ആയാണ് സൂര്യ പ്രത്യക്ഷപ്പെട്ടത്. ഇവർക്കൊപ്പം ആര്യ, ബൊമൻ ഇറാനി, സമുദ്രക്കനി, സായ്‌യേഷ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. മലയാളത്തിൽ 2 ചിത്രങ്ങൾ നൂറു കോടി ക്ലബിൽ ഉള്ള മോഹൻലാൽ ഇപ്പോൾ ഒരു തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെയും ആ നേട്ടം സ്വന്തമാക്കി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close