പ്രളയ രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ട അബ്ദുൾ റസാഖിന്റെ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുത്തു മോഹൻലാൽ..!

Advertisement

ഇത്തവണത്തെ കാല വർഷ കെടുതിയിൽ കേരളത്തിലെ ഒട്ടേറെ ജീവനുകൾ നഷ്ട്ടപെട്ടു. ചിലർ ഉരുൾ പൊട്ടലിലും പ്രളയത്തിലും മരിച്ചപ്പോൾ മറ്റു ചിലർ രക്ഷാപ്രവർത്തനം നടത്തുമ്പോൾ ആണ് മരിച്ചത്. അങ്ങനെ രക്ഷാപ്രവർത്തനം നടത്തുമ്പോൾ മരിച്ച ഒരാളാണ് മലപ്പുറം കാരത്തൂർ സ്വദേശി അബ്ദുൽ റസാഖ്. പ്രളയജലത്തിൽ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷപെടുത്തിയതിനു ശേഷം ആണ് അബ്ദുൽ റസാഖ് പ്രാണൻ വെടിഞ്ഞത്. ഇപ്പോഴിതാ അബ്ദുൽ റസാഖിന്റെ കുടുംബത്തിന് മോഹൻലാൽ നേതൃത്വം നൽകുന്ന വിശ്വശാന്തിയുടെ സഹായഹസ്തം എത്തിയിരിക്കുകയാണ്. വിശ്വശാന്തിയുടെ ഡയറക്ടർ മേജർ രവിയും മറ്റു സംഘാടകരും മോഹൻലാലിന്റെ നിർദേശപ്രകാരം അബ്ദുൽ റസാഖിന്റെ കുടുംബത്തെ സന്ദർശിക്കുകയും അബ്ദുൽ റസാഖിന്റെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും എന്നറിയിക്കുകയും ചെയ്തു.

അതോടൊപ്പം അടിയന്തര സാമ്പത്തിക സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്ക് നൽകുകയും ചെയ്തു. പതിനൊന്നാം ക്‌ളാസ്സിലും ഒൻപതാം ക്ലാസ്സിലും പഠിക്കുന്ന റസാഖിന്റെ കുട്ടികളുടെ ഡിഗ്രി വരെയുള്ള തുടർ വിദ്യാഭ്യാസചിലവുകൾ ഏറ്റെടുക്കും എന്നാണ് മോഹൻലാൽ അറിയിച്ചത്. റസാഖിന്റെ കുട്ടികളെ ഫോണിലൂടെ വിളിച്ചു സ്വാന്തനമേകുകയും ചെയ്തു മോഹൻലാൽ. വെള്ളക്കട്ടിൽ വീണ സഹോദരന്റെ മക്കളായ നിഹാൻ, അലാഹുദ്ദീൻ എന്നിവരെ രക്ഷിക്കാൻ ശ്രമിച്ച അബ്ദുൾ റസാക്ക് കുട്ടികളെ വെള്ളത്തിൽ നിന്നും രക്ഷപ്പെടുത്തിയ ശേഷം കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. നേരത്തെ പ്രളയ രക്ഷാപ്രവർത്തനം നടത്തുമ്പോൾ മരിച്ച ലിനുവിന്റെ കുടുംബത്തിനും സഹായഹസ്തവുമായി മോഹൻലാൽ എത്തിയിരുന്നു. ലിനുവിന്റെ കുടുംബത്തിന് പുതിയ വീട് പണിത് കൊടുക്കുന്ന മോഹൻലാൽ അദ്ദേഹത്തിന്റെ കടങ്ങളും ഏറ്റെടുത്തു. ഒരു ലക്ഷം രൂപ അടിയന്തിരമായി അവിടെയും കൊടുത്ത മോഹൻലാൽ ലിനുവിന്റെ അമ്മയെ ഫോണിൽ വിളിച്ചു ആശ്വസിപ്പിക്കുകയും ചെയ്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close