35 വർഷത്തിന് ശേഷം പത്മ ഭൂഷൺ മലയാള സിനിമയിൽ..!

Advertisement

മലയാള സിനിമയിൽ എന്നും ചരിത്രങ്ങൾ സൃഷ്ടിച്ചിട്ടുള്ള നടൻ ആണ് മോഹൻലാൽ എന്ന മലയാളികളുടെ സ്വന്തം ലാലേട്ടൻ. ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടൻ എന്ന് ഇതിഹാസങ്ങൾ പോലും വിശേഷിപ്പിക്കുന്ന ഈ നടൻ മലയാള സിനിമയുടെ താര ചക്രവർത്തിയുമാണ്. ജനപ്രീതിയിലും അഭിനയ തികവിലും ഇന്നും മോഹൻലാലിനെ വെല്ലാൻ മറ്റൊരാളില്ല എന്നതാണ് സത്യം. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിന്റെ നാൽപ്പതു വർഷങ്ങൾ ഈ വിസ്മയം പൂർത്തിയാക്കുമ്പോൾ ഒരിക്കൽ കൂടി മലയാള സിനിമയുടെ അഭിമാനം ആയി മാറിയിരിക്കുകയാണ് ഈ നടൻ. മുപ്പത്തിയഞ്ചു വർഷം മുൻപാണ് ഒരു മലയാള നടന് രാജ്യത്തിൻറെ പരമോന്നത പുരസ്കാരങ്ങളിൽ ഒന്നായ പത്മ ഭൂഷൺ ലഭിക്കുന്നത്. 1983 ഇൽ മലയാളത്തിന്റെ നിത്യഹരിത നായകൻ ആയ പ്രേം നസീർ ആണ് ആ നേട്ടം സ്വന്തമാക്കിയത്.

ഇപ്പോഴിതാ ആ നേട്ടം ആവർത്തിച്ചിരിക്കുകയാണ് മോഹൻലാൽ. മുപ്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷം മോഹൻലാലിലൂടെ മലയാള സിനിമയിലേക്ക് ആ പത്മ ഭൂഷൺ വീണ്ടും എത്തിയിരിക്കുകയാണ്. അഞ്ചു ദേശീയ അവാർഡുകളും പത്മ ശ്രീയും ഇന്ത്യൻ ടെറിറ്റോറിയൽ ആർമിയുടെ ഹോണററി ലെഫ്റ്റനന്റ് കേണൽ പദവിയും ഡോക്ടറേറ്റും നേടിയ ഈ ഇതിഹാസ നടൻ ഇപ്പോൾ പത്മ  ഭൂഷണും സ്വന്തമാക്കി ഇന്ത്യൻ സിനിമയുടെ തന്നെ നെറുകയിൽ എത്തിയിരിക്കുകയാണ്. തന്റെ കരിയറിലെ ഏറ്റവും ഉയരത്തിൽ നിൽക്കുമ്പോൾ ആണ് അദ്ദേഹത്തെ  തേടി ഈ പുരസ്‌കാരം എത്തിയിരിക്കുന്നത്. കേരളത്തിന് പുറത്തും, അന്യ സംസ്ഥാനങ്ങളിലും , ഇന്ത്യക്കു പുറത്തുമെല്ലാം  മലയാള സിനിമയുടെ മാർക്കറ്റ് വളർത്തിയതിൽ മോഹൻലാൽ ചിത്രങ്ങൾ വഹിച്ച പങ്കു വളരെ വലുതാണ്. ഈ സന്തോഷ വാർത്ത എത്തുമ്പോൾ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മരക്കാർ: അറബിക്കടലിന്റെ സിംഹത്തിന്റെ ലൊക്കേഷനിൽ ആണ് അദ്ദേഹം. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close