ബംഗാൾ കടുവക്കു ആശംസകളുമായി മലയാളത്തിന്റെ നരസിംഹം..!!

Advertisement

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നായകൻ ആരാണെന്നു ചോദിച്ചാൽ റെക്കോർഡ് ബുക്കുകൾ മറ്റു പലരുടെയും പേര് പറയുമെങ്കിലും, ഇന്ത്യൻ ക്രിക്കറ്റിന് പുതിയ ദിശാബോധം പകർന്നു നൽകിയ ഗാംഗുലിയുടെ പേരെ എന്നും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ പറയു. സൗരവ് ഗാംഗുലി എന്ന ആരാധകരുടെ സ്വന്തം ദാദ ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ തലപ്പത്തു എത്തി കഴിഞ്ഞു. ബി സി സി ഐയുടെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതു ബംഗാൾ ടൈഗർ ആയ സൗരവ് ഗാംഗുലി ആണ്. 1996 ഇൽ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടിക്കൊണ്ട് ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിച്ച സൗരവ് ഗാംഗുലി പിന്നീട് കോഴ വിവാദത്തിൽ പെട്ടുലഞ്ഞ ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്തതോടെ ആണ് ലോക ക്രിക്കറ്റ് ഭൂപടത്തിലെ ഏറ്റവും നിർണ്ണായക ശക്തികളിൽ ഒന്നായി ഇന്ത്യ മാറിയത്. ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റ് നിയന്ത്രിക്കുന്നതിന്റെ കടിഞ്ഞാൺ കയ്യിൽ ലഭിച്ച ഗാംഗുലിക്ക് അഭിനന്ദനം അറിയിച്ചിരിക്കുന്നത് മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ ആയ മോഹൻലാൽ ആണ്.

തന്റെ ട്വിറ്റെർ അക്കൗണ്ട് വഴിയാണ് മോഹൻലാൽ ഗാംഗുലിക്ക് ആശംസകൾ അറിയിച്ചത്. നേരത്തെ ഗാംഗുലിയുടെ ജന്മദിനത്തിലും മോഹൻലാൽ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചിരുന്നു. ഇന്ത്യൻ കായിക താരങ്ങളുടെ നേട്ടത്തിൽ എപ്പോഴും ആശംസകൾ അറിയിക്കാറുള്ള മോഹൻലാൽ, വിരേന്ദർ സെവാഗ്, പി വി സിന്ധു, സുനിൽ ഛേത്രി, വിജേന്ദർ സിംഗ് തുടങ്ങിയവർക്കും മറ്റു പല മെഡൽ ജേതാക്കൾക്കും ആശംസകൾ നേർന്നു കൊണ്ടിട്ട ട്വീറ്റുകളും അതിനുള്ള അവരുടെ മറുപടികളും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

Advertisement

ഓഫ് സൈഡിലെ ദൈവം എന്ന് ക്രിക്കറ്റ് പണ്ഡിതന്മാർ വിശേഷിപ്പിച്ച സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിന്റെ തലപ്പത്തു വരുന്നതിൽ ഏറെ ആവേശഭരിതരാണ് ക്രിക്കറ്റ് പ്രേമികൾ. 2008 ഇൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഗാംഗുലി അതിനു ശേഷം കമന്റേറ്റർ ആയും കൊൽക്കത്ത, പുണെ, ഡൽഹി തുടങ്ങിയ ഐ പി എൽ ടീമുകളുടെ ഭാഗമായും അതിനു ശേഷം ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തും സജീവമായി പ്രവർത്തിക്കുന്നുണ്ടായിരുന്നു. സച്ചിനൊപ്പം തകർത്തടിച്ചു കൊണ്ട് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്സ്മാന്മാരിൽ ഒരാളായ ഗാംഗുലിയുടെ ഈ പുതിയ ഇന്നിങ്സിനെയും ഏറെ പ്രതീക്ഷകളോടെയാണ് ക്രിക്കറ്റ് പ്രേമികൾ നോക്കി കാണുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close