സംസ്ഥാന അവാർഡ് ദാന ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥിയായി ക്ഷണിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് 107 താരങ്ങൾ ഒപ്പ് വെച്ച നിവേദനം സർക്കാരിന് കഴിഞ്ഞ ദിവസങ്ങളിൽ സമർപ്പിക്കുകയുണ്ടായിരുന്നു. അമ്മ സംഘടനയുടെ പ്രസിഡന്റ് കൂടിയായ മോഹൻലാലിന്റെ സംഘടനയിലെ തന്നെ പല തീരുമാനങ്ങളെയും ചൊല്ലിയാണ് കുറെ താരങ്ങൾ എതിർപ്പ് പ്രകടിപ്പിക്കുന്നത്. പ്രകാശ് രാജ്, നീരാളി ക്യമാറമാൻ സന്തോഷ് തുണ്ടിയിൽ തുടങ്ങിയവർ നിവേദനത്തിൽ ഒപ്പ് വെച്ചിരുന്നു എന്ന വാർത്തകളായിരുന്നു സോഷ്യൽ മീഡിയയിൽ ആദ്യം പുറത്തുവന്നത്, പിന്നീട് ഇരുവരും നിഷേധിക്കുകയും ഉണ്ടായി. മോഹൻലാൽ ഇനി സംസ്ഥാന അവാർഡ് ദാന ചടങ്ങിൽ അതിഥിയായി പ്രത്യക്ഷപ്പെടുമോ എന്ന ആശങ്കയിലാണ് ഓരോ മലയാളികളും.
ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു മോഹൻലാൽ തന്നെയായിരിക്കും ചടങ്ങിൽ മുഖ്യാതിഥി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ. കെ ബാലനുമായി മോഹൻലാൽ സംസാരിച്ചുവെന്നും ചടങ്ങിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സർക്കാരിന്റെ ഔദ്യോഗിക ക്ഷണം ഇന്നായിരിക്കും മോഹൻലാലിന് കൈമാറുക. അമ്മ എന്ന സംഘടനക്ക് സർക്കാർ നൽകുന്ന ശക്തമായ പിന്തുണയെ മുൻനിരത്തിയാണ് ലാൽ ചടങ്ങിൽ ഭാഗമാവാൻ തീരുമാനിച്ചിരിക്കുന്നത്. മോഹൻലാലിനെ ചടങ്ങിലേക്ക് ക്ഷണിക്കരുതെന്ന് ചൂണ്ടിക്കാട്ടികൊണ്ടുള്ള നിവേദനം ആരും തന്നെ തനിക്ക് കൈമാറിയിട്ടില്ലയെന്ന് മന്ത്രി എ. കെ ബാലൻ സൂചിപ്പിക്കുകയുണ്ടായി. താരം അവാർഡ് ദാന ചടങ്ങിൽ ഭാഗമായാൽ അവാർഡ് നിശയുടെ ശോഭ കുറയും എന്ന വാദത്തിൽ ഒരു യുക്തിയുമില്ലന്ന് മന്ത്രി കൂട്ടിച്ചേർത്തു. 107 സിനിമ താരങ്ങൾ മോഹൻലാലിനെതിരെ ഒപ്പിട്ട നിവേദനം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച വിഷയമായിരുന്നു, പലരെയും ചതിയിൽപ്പെടുത്തി സർക്കാരിലേക്കുള്ള നിവേദനം എന്നും തെറ്റിദ്ധരിപ്പിച്ചും ഒപ്പുകൾ ശേഖരിച്ചിരുന്നു. വിവിധ ചലച്ചിത്ര സംഘടനകൾ മോഹൻലാലിനെ പിന്തുണച്ചും രംഗത്തെത്തിയിരുന്നു.