മലയാള സിനിമയിലേക്ക് ഏറ്റവും കൂടുതൽ ദേശീയ പുരസ്കാരങ്ങൾ എത്തിച്ച നടനും നിർമ്മാതാവും; ചരിത്ര നേട്ടവുമായി മോഹൻലാൽ..!

Advertisement

67 മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്നലെ പ്രഖ്യാപിച്ചപ്പോൾ മലയാള സിനിമയിൽ നിന്ന് ഏറ്റവും തിളക്കമാർന്ന നേട്ടങ്ങൾ സ്വന്തമാക്കിയത് മോഹൻലാൽ നായകനായ പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹമാണ്. ഇന്ത്യയിലെ മികച്ച ചിത്രമെന്ന അവാർഡ് ഉൾപ്പെടെ മൂന്ന് ദേശീയ പുരസ്‌കാരങ്ങളാണ് മരക്കാർ നേടിയത്. ആശീർവാദ് സിനിമാസ് നിർമ്മിച്ച ഈ ചിത്രം മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രവുമാണ്. മരക്കാർ എന്ന ഈ ചിത്രം വലിയ നേട്ടങ്ങൾ കൊയ്യുമ്പോൾ മോഹൻലാൽ മലയാള സിനിമയിൽ ഒരു പുതിയ ചരിത്രം കൂടി രചിക്കുകയാണ്. നടനായും നിർമ്മാതാവായും ഏറ്റവും കൂടുതൽ ദേശീയ പുരസ്‌കാരങ്ങൾ മലയാള സിനിമയിൽ എത്തിച്ച വ്യക്തിയാണിപ്പോൾ മോഹൻലാൽ. നടനെന്ന നിലയിൽ നാലു ദേശീയ അവാർഡുകൾ മലയാളത്തിൽ എത്തിച്ച മോഹൻലാൽ, തന്റെ പ്രണവം ആർട്‌സ് ഇന്റർനാഷണൽ, ആശീർവാദ് സിനിമാസ് എന്നീ നിർമ്മാണ ബാനറുകളിലൂടെ മലയാളത്തിൽ എത്തിച്ചത് 17 ദേശീയ പുരസ്‌കാരങ്ങളാണ്. ആകെ മൊത്തം 19 ദേശീയ അംഗീകാരങ്ങളാണ് മോഹൻലാൽ എന്ന നടനും നിർമ്മാതാവും മലയാള സിനിമയിൽ കൊണ്ടു വന്നത്.

കിരീടം, ഭരതം, വാനപ്രസ്ഥം, പുലി മുരുകൻ, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങളിലൂടെ അഭിനയത്തിന് 4 ദേശീയ പുരസ്കാരങ്ങൾ എത്തിച്ച അദ്ദേഹം, പ്രണവം, ആശീർവാദ് എന്നീ ബാനറുകളിൽ നിർമ്മിച്ച ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, കാലാപാനി, വാനപ്രസ്ഥം, പരദേശി, സ്പിരിറ്റ്, മരക്കാർ എന്നീ ചിത്രങ്ങളിലൂടെയാണ് 17 ദേശീയ അവാർഡുകൾ ഇവിടേക്ക് കൊണ്ടു വന്നത്. അതിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം 2 തവണയും ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള പുരസ്കാരം 2 തവണയും ഉൾപ്പെടുന്നു. 1990 ഇൽ ഹിസ് ഹൈനസ് അബ്ദുള്ളയിലൂടെ നെടുമുടി വേണു മികച്ച സഹനടൻ, എം ജി ശ്രീകുമാർ മികച്ച ഗായകൻ എന്നീ അവാർഡുകൾ ദേശീയ തലത്തിൽ നേടിയപ്പോൾ 1991 ഇൽ ഭരതത്തിലൂടെ മികച്ച നടൻ മോഹൻലാൽ, മികച്ച ഗായകൻ യേശുദാസ്, മികച്ച സംഗീത സംവിധായകൻ രവീന്ദ്രൻ(പ്രത്യേക പരാമർശം) എന്നിവ മലയാളത്തിലെത്തി.

Advertisement

കാലാപാനിയിലൂടെ 1995 ഇൽ 4 ദേശീയ അവാർഡുകൾ ആണ് വന്നത്. കലാ സംവിധാനം സാബു സിറിൽ, ക്യാമറാമാൻ സന്തോഷ് ശിവൻ, ഓഡിയോഗ്രാഫി ദീപൻ ചാറ്റർജി, സ്‌പെഷ്യൽ എഫക്ടസ് എസ് ടി വെങ്കി എന്നിവയാണ് അവ.1999 ഇൽ വാനപ്രസ്ഥം കൊണ്ടു വന്നത് 3 ദേശീയ അവാർഡ്. മികച്ച ചിത്രം, മികച്ച നടൻ മോഹൻലാൽ, മികച്ച എഡിറ്റർ ശ്രീകർ പ്രസാദ്. 2007 ഇൽ പരദേശി 1 ദേശീയ അവാർഡ് മികച്ച മേക്കപ്പിന് പട്ടണം റഷീദിന് നേടിക്കൊടുത്തു. 2012 ഇൽ സ്പിരിറ്റ് സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള അവാർഡ് നേടിയപ്പോൾ 2021 ഇൽ മരക്കാർ മികച്ച ചിത്രം, വിഎഫ് എക്‌സ് സിദ്ധാർഥ് പ്രിയദർശൻ, വസ്ത്രാലങ്കാരം സുജിത്, സായ് എന്നിവ നേടി അഭിമാനമായി.

Advertisement

Copyright © 2017 onlookersmedia.

Press ESC to close