കേരളത്തിന് പുറത്തും ഇന്ത്യക്കു പുറത്തുമുള്ള മാർക്കറ്റുകളിൽ മലയാള സിനിമയെ, ഇന്ത്യൻ സിനിമയിലെ മറ്റു വലിയ സിനിമാ ഇന്ഡസ്ട്രികളുമായി മത്സരിക്കാൻ പ്രാപ്തമാക്കിയത് മോഹൻലാൽ ചിത്രങ്ങളാണ്. ദൃശ്യവും പുലിമുരുകനും തുടങ്ങി ഇപ്പോൾ ലൂസിഫർ വരെ എത്തി നിൽക്കുന്ന അത്തരം മോഹൻലാൽ ചിത്രങ്ങൾ തെന്നിന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും നോർത്ത് ഇന്ത്യയിലും ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിലുമെല്ലാം മലയാള സിനിമയ്ക്കു നേടിക്കൊടുത്തത് വമ്പൻ മാർക്കറ്റാണ്. മോഹൻലാലിന്റെ ഈ ജനപ്രീതി കൊണ്ട് തന്നെ മലയാള സിനിമയിലെ ഏകദേശം എല്ലാ ബോക്സ് ഓഫിസ് റെക്കോർഡുകളും അതുപോലെ കേരളത്തിന് അകത്തും പുറത്തുമുള്ള മലയാള സിനിമയിലെ തീയേറ്റർ റൺ റെക്കോര്ഡുകളുമെല്ലാം മോഹൻലാൽ ചിത്രങ്ങളുടെ പേരിലാണ്. സോഷ്യൽ മീഡിയയിലും മലയാള സിനിമയിലെ വൻ ശ്കതി തന്നെയാണ് മോഹൻലാൽ. ഫേസ്ബുക്, ട്വിറ്റെർ, ഇൻസ്റ്റാഗ്രാം എന്നിവ കൂട്ടിയാൽ മലയാളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഫോളോവെർസ് ഉള്ള സിനിമാ നടനാണ് മോഹൻലാൽ. ഇപ്പോഴിതാ ട്വിറ്ററിൽ ഒരു ചരിത്ര നേട്ടം കുറിച്ച് കൊണ്ട് മലയാള സിനിമയ്ക്കു ഒരിക്കൽ കൂടി അഭിമാനമായി മാറിയിരിക്കുകയാണ് അദ്ദേഹം.
2020 എന്ന വർഷത്തിൽ ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട ഇന്ത്യൻ നടന്മാരുടെ പേരുകൾ ഏതൊക്കെയെന്ന ലിസ്റ്റ് ഇന്ന് ട്വിറ്റെർ ഇന്ത്യ ഒഫീഷ്യൽ ആയി പുറത്തു വിട്ടു. അതിൽ ഒൻപതാം സ്ഥാനമാണ് മോഹൻലാൽ നേടിയിരിക്കുന്നത്. ഇതിനു മുൻപ് ഒരിക്കൽ പോലും ഒരു മലയാള നടനും ഈ ലിസ്റ്റിൽ ആദ്യ പത്തിൽ ഇടം പിടിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. തെലുങ്ക് താരങ്ങളായ മഹേഷ് ബാബു, പവൻ കല്യാൺ എന്നിവർ ഒന്നും രണ്ടു സ്ഥാനങ്ങൾ അലങ്കരിക്കുന്ന ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനം ദളപതി വിജയ്‌ക്കാണ്. ജൂനിയർ, എൻ ടി ആർ, സൂര്യ, അല്ലു അർജുൻ, റാം ചരൺ, ധനുഷ് എന്നിവർ മോഹൻലാലിന് മുകളിൽ ഉള്ളപ്പോൾ അദ്ദേഹത്തിന് താഴെ പത്താം സ്ഥാനത്തു എത്തിയത് മെഗാ സ്റ്റാർ ചിരഞ്ജീവിയാണ്. മറ്റു സോഷ്യൽ മീഡിയ മാധ്യമങ്ങളെ അപേക്ഷിച്ചു, ട്വിറ്റെർ എന്ന മാധ്യമം മലയാളികൾ ഏറ്റവും സജീവമായ മാധ്യമമല്ല എന്നിരിക്കെ, മോഹൻലാൽ കൈവരിച്ച ഈ നേട്ടം വളരെ വലുത് തന്നെയാണ്.