
മലയാള സിനിമയുടെ താര ചക്രവർത്തി ശ്രീ മോഹൻലാൽ വർഷങ്ങൾക്ക് ശേഷം സെമി ക്ലാസ്സിക്കൽ നൃത്തം അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. ഈ മാസം ഓസ്‌ട്രേലിയിൽ നടക്കാൻ ഇരിക്കുന്ന ഷോക്ക് വേണ്ടി മോഹൻലാലും സ്വാസികയും നൃത്തം പരിശീലിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി മാറി കഴിഞ്ഞിരിക്കുന്നു. നടനായും ,ഗായകനും ഒരുപാട് തവണ കഴിവ് തെളിച്ച താരമാണ് മോഹൻലാൽ എന്നാൽ നൃത്ത ചുവുടുകളിലും താൻ ആഗ്രകന്യനാണ് എന്ന് തെളിയിക്കാനുള്ള അവസരം കൂടിയാണ് ഇത്. മോഹൻലാലിന്റെ ഒപ്പം നൃത്ത ചുവടകൾ വെക്കുന്നത് ഗായികയും , ആംഗറും , നടിയും കൂടിയായ സ്വാസികയാണ്.
https://www.instagram.com/p/BjoVYzOHsEs/
മലയാള സിനിമയിൽ നിറസാനിധ്യമായിരുന്ന കാലത്ത് തമിഴ് നടൻ എം.ജി.ആറിന്റെ ജീവിത കഥ അഭിനയിക്കാൻ സാക്ഷാൽ മോഹൻലാലിനെയാണ് മണി രത്‌നം നിഴ്ചയിച്ചത്. ഇരുവർ എന്ന ചിത്രത്തിലൂടെ തമിഴിലും മോഹൻലാൽ ഒരു സ്ഥാനം കണ്ടെത്തി. ഇരുവർ സിനിമയിൽ മോഹൻലാലും ഐശ്വര്യ റായിയും തകർത്തു അഭിനയിച്ച ഗാനമായിരുന്നു ‘നരുമുഖയെ’ എന്ന് തുടങ്ങുന്ന ഗാനം , എന്നാൽ വർഷങ്ങൾക്ക് ശേഷം വീണ്ടും ആ ഗാനത്തിന് വേണ്ടി മോഹൻലാൽ നൃത്ത ചുവുടുകൾ വെക്കാൻ പോകുന്ന വാർത്ത അറിഞ്ഞത് മുതൽ സിനിമ സ്നേഹികൾ എല്ലാവരും ആവേശത്തിലാണ്.