നാല് വമ്പൻ ചിത്രങ്ങളുമായി ആശീർവാദ് സിനിമാസ് എത്തുന്നു..!

Advertisement

ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാലും ആന്റണി പെരുമ്പാവൂരും നേതൃത്വം നൽകുന്ന ആശീർവാദ് സിനിമാസ് മലയാള സിനിമയിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ബാനർ ആണ്. മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ആയ ലൂസിഫർ ഈ വർഷം നമ്മുക്ക് മുന്നിൽ എത്തിച്ചതും ആശീർവാദ് സിനിമാസ് ആണ്. ഇപ്പോൾ നാല് വമ്പൻ ചിത്രങ്ങൾ ആണ് ആശീർവാദിന്റെ ബാനറിൽ ഒരുങ്ങുന്നത്. അതിൽ ആദ്യം എത്തുന്നത് നവാഗതരായ ജിബി- ജോജു ടീം ഒരുക്കുന്ന മോഹൻലാൽ ചിത്രമായ ഇട്ടിമാണി മേഡ് ഇൻ ചൈന എന്ന ഫാമിലി എന്റെർറ്റൈനെർ ആണ്. ഈ ചിത്രം വരുന്ന ഓണത്തിന് റിലീസ് ചെയ്യും. അതിനു ശേഷം എത്തുക മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ചിത്രമായ മരക്കാർ: അറബിക്കടലിന്റെ സിംഹം ആണ്.

നൂറു കോടി രൂപ ബഡ്ജറ്റിൽ പ്രിയദർശൻ ഒരുക്കിയ ഈ മോഹൻലാൽ ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളിൽ ആണ്. അടുത്ത വർഷമേ ഈ ചിത്രം റിലീസ് ചെയ്യൂ. പിന്നീട് ആശീർവാദ് സിനിമാസിന്റെ ബാനറിൽ എത്തുക ബറോസ് എന്ന ത്രീഡി ചിത്രവും ലൂസിഫർ 2 എന്ന ചിത്രവുമാണ്. ബറോസ് എന്ന ഫാന്റസി ചിത്രം സംവിധാനം ചെയ്യുന്നത് മോഹൻലാൽ തന്നെയാണ്. അതിന്റെ ചിത്രീകരണം ഈ വർഷം നവംബർ മാസത്തിൽ ഗോവയിൽ ആരംഭിക്കും. പൃഥ്വിരാജ് സുകുമാരൻ- മുരളി ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ലൂസിഫർ 2 ന്റെ ചിത്രീകരണം മോഹൻലാൽ ബറോസ് പൂർത്തിയാക്കിയതിനു ശേഷം അടുത്ത വർഷം പകുതിയോടെ ആരംഭിക്കും എന്നാണ് സൂചന. കേരളത്തിന് പുറമെ വിദേശ രാജ്യങ്ങളിലും ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉണ്ടാകും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close