മോഹൻലാലും സുരേഷ് ഗോപിയുമുൾപ്പെടെയുള്ളവർ ഞങ്ങളുടെ കാര്യങ്ങൾ വിളിച്ചന്വേഷിക്കുന്നുണ്ട്; ആട് ജീവിതത്തിന്റെ സെറ്റിൽ നിന്നും ബ്ലെസ്സി

Advertisement

യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും സംവിധായകൻ ബ്ലെസ്സിയുമുൾപ്പെടെ ഒരു വലിയ മലയാള സിനിമാ സംഘം ജോർദാനിൽ കുടുങ്ങി കിടക്കുകയാണിപ്പോൾ. ആട് ജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മാർച് ആദ്യ വാരമാണ് ഇവർ ജോർദാനിലെത്തിയത്. എന്നാൽ കോവിഡ് 19 ഭീഷണി ലോകം മുഴുവൻ ബാധിച്ചതോടെ ഷൂട്ടിംഗ് നിർത്തി വെക്കേണ്ടി വന്നു എന്ന് മാത്രമല്ല, ഇന്ത്യ ലോക്ക് ഡൗണിലായതോടെ തിരിച്ചെത്താനുള്ള വഴികളും ഇവർക്ക് മുന്നിലടഞ്ഞു. എന്നാലും അവിടെ ഇപ്പോൾ തങ്ങൾ സുരക്ഷിതരാണെന്നും അന്പത്തിയെട്ടു ഇന്ത്യക്കാരും മുപ്പതു ജോർദ്ദാൻകാരുമുള്ള ഒരു ഡെസേർട്ട് ക്യാമ്പിലാണ് തങ്ങളെന്നും ബ്ലെസി പറയുന്നു. മാതൃഭൂമിക്ക് കൊടുത്ത പ്രത്യേക അഭിമുഖത്തിലാണ് ബ്ലെസ്സി മനസ്സ് തുറക്കുന്നത്. ഭക്ഷണവും താമസവുമെല്ലാം ബുദ്ധിമുട്ടില്ലാതെ തന്നെയാണ് മുന്നോട്ടു പോകുന്നത് എന്നും അവിടെയും ലോക്ക് ഡൌൺ കർശനമായാണ് നടപ്പിലാക്കുന്നതെന്നും ബ്ലെസി പറയുന്നു. മലയാള സിനിമയിൽ നിന്ന് നിരന്തരം തങ്ങളെ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുന്നതും പിന്തുണ നൽകുന്നതും മോഹൻലാൽ, സുരേഷ് ഗോപി, ബി ഉണ്ണികൃഷ്ണൻ, എം രഞ്ജിത്ത്, ഇടവേള ബാബു, അനിൽ എന്നിവരാണെന്നും ബ്ലെസ്സി പറഞ്ഞു.

അതോടൊപ്പം സർക്കാർ തലത്തിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ട് എന്നും ബ്ലെസ്സി സൂചിപ്പിച്ചു. മോഹൻലാലും സുരേഷ് ഗോപിയുമുൾപ്പെടെ മുകളിൽ പറഞ്ഞ ഓരോരുത്തരും അവരെക്കൊണ്ടു സാധ്യമായ കാര്യങ്ങളൊക്കെ തങ്ങൾക്കു വേണ്ടി ചെയ്യുന്നുണ്ടെന്നും ബ്ലെസി പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ച കാര്യവും അവിടെയുള്ള ഇന്ത്യൻ അംബാസഡർ സ്ഥിരമായി ബന്ധപ്പെടുന്നുണ്ട് എന്നതും അദ്ദേഹം വിശദമാക്കി. പരിമിതിക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ തങ്ങൾ ക്യാമ്പിൽ ഈസ്റ്ററും വിഷുവുമൊക്കെ ആഘോഷിച്ചുവെന്നും അതുപോലെ ഇപ്പോഴുള്ള ബുദ്ധിമുട്ടുകൾ അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞു തങ്ങൾ ക്ഷമയോടെ കാത്തിരിക്കുകയാണെന്നും ബ്ലെസി അറിയിച്ചു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close