സിനിമയുണ്ടാകാൻ മേഹൻലാലും മമ്മൂട്ടിയും തന്നെ വേണമെന്നില്ല: ജി സുരേഷ് കുമാർ

Advertisement

മലയാള സിനിമയിലെ പ്രശസ്ത നിർമ്മാതാക്കളിൽ ഒരാളാണ് ജി സുരേഷ് കുമാർ. അത് കൂടാതെ നിർമ്മാതാക്കളുടെ അസോസിയേഷനിലും ഫിലിം ചേമ്പറിലും ഉന്നത സ്ഥാനം വഹിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. സിനിമയിലെ അധികാര കേന്ദ്രങ്ങളെ ഭയക്കാതെ എന്നും തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുന്ന ജി സുരേഷ് കുമാർ തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടുകയാണ്. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ അടുത്ത സുഹൃത്ത് കൂടിയായ സുരേഷ് കുമാർ മോഹൻലാൽ നായകനായ ഇൻഡസ്ട്രി ഹിറ്റ് ചിത്രം ആറാം തമ്പുരാൻ ഉൾപ്പെടെ നിർമ്മിച്ച ആളാണ്. ഇനി എന്നാണ് മോഹൻലാലുമൊത്ത് ഒരു ചിത്രമെന്ന ചോദ്യത്തിന് അദ്ദേഹം നൽകുന്ന മറുപടി, അത്തരമൊരു ചിത്രം ചർച്ചയിൽ ആണെന്നും നല്ല കഥകൾ വന്നാൽ തീർച്ചയായും ചെയ്യുമെന്നാണ്.

എന്നാൽ അതിനൊപ്പം തന്നെ അദ്ദേഹം കൂട്ടിച്ചേർക്കുന്ന മറ്റൊരു കാര്യമാണ് ശ്രദ്ധ നേടുന്നത്. സിനിമയുണ്ടാകാൻ മേഹൻലാലും മമ്മൂട്ടിയും തന്നെ വേണമെന്നില്ല എന്നും, താൻ നസീർ സാറിനെ വെച്ച് വരെ സിനിമ നിർമ്മിച്ചിട്ടുള്ള ആളാണ് എന്നുമാണ്. വലിയ താരങ്ങളെ വെച്ച് മാത്രമേ സിനിമ എടുക്കു എന്നുള്ള വാശിയോ അതിലൊരു ത്രില്ലോ തനിക്കില്ലെന്നും നമ്മുക്ക് ഇപ്പോൾ ഒത്തിരി ചോയ്സ് ഉണ്ടെന്നും സുരേഷ് കുമാർ പറയുന്നു. വലിയ താരങ്ങളെ വെച്ച് സിനിമ ചെയ്താൽ മാത്രമേ വലിയ നിർമ്മാതാവോ വലിയ നിർമ്മാണ ബാനറോ ആവൂ എന്നൊന്നുമില്ലെന്നും, നല്ല ചിത്രങ്ങൾ ചെയ്താലാണ് അതിന് സാധിക്കു എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. മോഹൻലാലിനൊപ്പമൊക്കെ സിനിമ ചെയ്യുന്നത് ഒരുപാട് സന്തോഷം തരുന്ന കാര്യമാണെങ്കിലും ചിത്രത്തിന്റെ പ്രമേയം ആവശ്യപ്പെടുന്ന അഭിനേതാക്കളെ വെച്ചാണ് അത് ചെയ്യേണ്ടതെന്നും അദ്ദേഹം പറയുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close