ബിഗ് ബഡ്ജറ്റ് ബോളിവുഡ് ചിത്രത്തിന് വേണ്ടി മോഹൻലാലും അമിതാബ് ബച്ചനും ഒന്നിക്കുന്നു

Advertisement

മെഗാസ്റ്റാർ അമിതാഭ് ബച്ചനും തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ മോഹൻലാലും ഒന്നിക്കുന്നു. ഗുനാം എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. സസ്പെൻസ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ അമിതാഭ് ബച്ചനും ദക്ഷിണേന്ത്യൻ പതിപ്പിൽ മോഹൻലാലും മുഖ്യവേഷത്തിലെത്തുമെന്ന് നിർമാതാവ് ജയന്തിലാൽ ഗാഡ അറിയിച്ചു. ഇരുതാരങ്ങളെയും തങ്ങൾ സമീപിച്ചിരുന്നുവെന്നും താരങ്ങൾക്ക് കഥ ഇഷ്ടപ്പെട്ടുവെന്നും ഗാഡ വ്യക്തമാക്കുന്നു. ഉടനെ തന്നെ കരാറിലെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതേ പേരിൽ മനോജ് കുമാറും നന്ദയും ഒരുമിച്ചഭിനയിച്ച ചിത്രം 1965 ൽ പ്രദർശനത്തിനെത്തിയിരുന്നു. ഈ ചിത്രവുമായി ‘ഗുനാ’മിന് ബന്ധമൊന്നുമില്ല. എന്നാൽ ഒരു തമിഴ് ചിത്രത്തിന്റെ റീമേക്ക് ആണിതെന്നാണ് സൂചന. എന്നാൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. മൗറീഷ്യസിലെ ഒരു ദ്വീപിലായിരിക്കും ഗുനാമിന്റെ ചിത്രീകരണം നടക്കുക. ഇ. നിവാസ് ആയിരിക്കും ചിത്രത്തിന്റെ സംവിധാനം.

Advertisement

2010ൽ മേജർ രവി സംവിധാനം ചെയ്ത കാണ്ഡഹാർ എന്ന ചിത്രത്തിൽ മോഹന്‍ലാലിനൊപ്പം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അമിതാഭ് ബച്ചൻ മലയാളത്തിലേക്കെത്തിയത്.
രാം ഗോപാൽ വർമ്മ ഒരുക്കിയ ആഗ് എന്ന ചിത്രത്തിലും ഇവർ ഒരുമിച്ച് അഭിനയിച്ചിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close