പുലിയും കാളയും മാനും ആയി വെള്ളിത്തിരയിൽ വിസ്മയമൊരുക്കാൻ മോഹൻലാൽ ഒരുങ്ങുന്നു..!

Advertisement

ഇന്ത്യൻ സിനിമയുടെ നടന വിസ്മയമായ മോഹൻലാൽ നായകനായി എത്താൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ഒടിയൻ. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ചിത്രമായി ഒരുങ്ങുന്ന ഒടിയൻ ഇപ്പോൾ അതിന്റെ ഫൈനൽ ഷെഡ്യൂളിൽ ആണ്. 1950 കൾ മുതലുള്ള കഥ പറയുന്ന ഈ ചിത്രം ഒരു ഫാന്റസി ത്രില്ലർ ആയാണ് ഒരുങ്ങുന്നത്. ക്ലാസും മാസും ഒരുപോലെ ഇടകലർത്തി ഒരുക്കുന്ന ഈ ചിത്രം മോഹൻലാലിൻറെ അഭിനയ ജീവിതത്തിലെ ഒരു പൊൻതൂവൽ തന്നെയായിരിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

തന്റെ അൻപത്തിയേഴാം വയസ്സിൽ പുലി മുരുകൻ പോലത്തെ ഒരു വമ്പൻ ചിത്രത്തിൽ ഡെയർ ഡെവിൾ സ്റ്റണ്ട് ഡ്യൂപ്പ് ഇല്ലാതെ ചെയ്തു വിസ്മയം സൃഷ്‌ടിച്ച മോഹൻലാൽ ഒടിയൻ എന്ന ചിത്രത്തിൽ അതിനു മേലെ നിൽക്കുന്ന ആക്ഷൻ രംഗങ്ങൾ ആണ് ചെയ്യുന്നത്.

Advertisement

സംവിധായകൻ ശ്രീകുമാർ മേനോൻ പറയുന്നത്..

പുലി ആയും കാള ആയും മാൻ ആയും എല്ലാം വേഷം മാറാൻ കഴിയുന്ന മാന്ത്രിക ശക്തിയുള്ള ഒടിയൻ മാണിക്യൻ ആയാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുക. നാലു കാലിൽ ഓടുകയും വലിയ മരങ്ങളിൽ ചാടി കയറുകയും വന്യ മൃഗങ്ങളെ പോലെ ശത്രുക്കളെ ആക്രമിക്കാനും കരുത്തുള്ള ആളാണ് ഒടിയൻ മാണിക്യൻ. ആ കഥാപാത്രത്തിന് വേണ്ടി മോഹൻലാൽ നടത്തിയ മേക് ഓവർ ഇന്ത്യൻ സിനിമയുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ്. ഈ ചിത്രത്തിൽ മോഹൻലാലിന് വേണ്ടി പീറ്റർ ഹെയ്‌ൻ ഒരുക്കിയ ആക്ഷൻ രംഗങ്ങൾ അക്ഷരാർഥത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യും എന്നാണ് സംവിധായകൻ ശ്രീകുമാർ മേനോൻ പറയുന്നത്.

അത്ര ഗംഭീരമായി ആണ് മോഹൻലാൽ ഇതിലെ സംഘട്ടന രംഗങ്ങൾ ചെയ്തിട്ടുള്ളത്. അഞ്ചു മാസ്സ് സംഘട്ടന രംഗങ്ങൾ ഉള്ള ഈ ചിത്രത്തിൽ വി എഫ് എക്‌സിനു വലിയ പ്രാധാന്യം ഉണ്ട്. കുട്ടികൾക്ക് ഏറെ ഇഷ്ട്ടപെടുന്ന , അവരെ ഏറെ ആകർഷിക്കുന്ന ഒരു സൂപ്പർ ഹീറോ ആയിരിക്കും ഈ ചിത്രത്തിലെ ഒടിയൻ മാണിക്യൻ എന്നും സംവിധായകൻ പറഞ്ഞു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close