തുടർച്ചയായി 5 വമ്പൻ ചിത്രങ്ങളുമായി ആശീർവാദ് സിനിമാസ്

Advertisement

ആശീർവാദ് സിനിമാസ് ഇന്ന് മലയാള സിനിമയിലെ ഏറ്റവും പോപ്പുലറുമായ സിനിമ നിർമ്മാണ കമ്പനിയാണ്. മലയാളത്തിന്റെ മഹാനടൻ മോഹൻലാലും അദ്ദേഹത്തിന്റെ സന്തത സഹചാരിയായ ശ്രീ ആന്റണി പെരുമ്പാവൂരും നേതൃത്വം നൽകുന്ന ഈ നിർമ്മാണ കമ്പനി 2000 ഇൽ പുറത്തിറങ്ങിയ മോഹൻലാൽ- ഷാജി കൈലാസ് -രഞ്ജിത് ചിത്രമായ നരസിംഹം നിർമ്മിച്ച് കൊണ്ടാണ് രംഗത്ത് വരുന്നത്. ഇത് വരെ 21 ചിത്രങ്ങൾ നിർമ്മിച്ച ഈ നിർമ്മാണ കമ്പനി മോഹൻലാലിനെ വെച് മാത്രമേ ഇത് വരെ ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ളു എന്നതും ശ്രദ്ധേയമാണ്. 21 ചിത്രങ്ങളിൽ 90 ശതമാനം ചിത്രങ്ങളും വമ്പൻ ബോക്സ് ഓഫീസ് വിജയങ്ങളും ആയിരുന്നു.

മലയാളത്തിൽ ആദ്യമായി 50 കോടി കളക്ഷൻ നേടിയ ദൃശ്യവും 70 കോടിയോളം ടോട്ടൽ ബിസിനസ് നടത്തിയ ഒപ്പവുമൊക്കെ ആശീർവാദ് സിനിമാസ് നിർമ്മിച്ചതാണ്.

Advertisement

എന്നാൽ ഈ വർഷം തുടർച്ചയായി 5 ബിഗ് ബജറ്റ് ചിത്രങ്ങൾ നിർമ്മിച്ച് കൊണ്ട് ആശീർവാദ് സിനിമാസ് മലയാള സിനിമ കണ്ട ഏറ്റവും വലിയ നിർമ്മാണ കമ്പനിയായി മാറുകയാണ്.

ലാൽ ജോസ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ വെളിപാടിന്റെ പുസ്തകമാണ് ഒന്നാമത്തേത്. അതിന്റെ ചിത്രീകരണം ഇപ്പോൾ നടക്കുകയാണ്. അടുത്ത മാസം ആശീർവാദ് നിർമ്മിക്കുന്ന രണ്ടു ചിത്രങ്ങളാണ് ആരംഭിക്കുക.

ഒന്ന് പ്രണവ് മോഹൻലാൽ നായകനാകുന്ന ജീത്തു ജോസഫ് ചിത്രം ആദിയും മറ്റൊന്ന് മലയാള സിനിമയിലെ ഇന്നേ വരെയുള്ള ഏറ്റവും ഉയർന്ന ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രമായ ഒടിയനുമാണ്.

വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയനിൽ മോഹൻലാലാണ് നായകൻ. 40 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ചെലവ് എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ആശീർവാദ് ഈ വർഷം നിർമ്മിക്കുന്ന നാലാമത്തെ ചിത്രം ഈ വരുന്ന ഒക്ടോബറിൽ തുടങ്ങുമെന്നാണ് അറിയുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മോഹൻലാൽ നായകനാകുമ്പോൾ, ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് രഞ്ജി പണിക്കരാണ്.


അത് പോലെ തന്നെ അടുത്ത വർഷം മെയ് മാസം ആരംഭിക്കുന്ന ലൂസിഫറും ആശീർവാദിന്റെ ചിത്രമാണ്.മോഹൻലാൽ നായകനാകുന്ന ഈ ചിത്രം യുവ സൂപ്പർ താരം പൃഥ്‌വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമാണ്. മുരളി ഗോപിയാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close