സൂപ്പർ താരത്തിൽ നിന്നും സൂപ്പർ നടനിലേക്ക് പൃഥ്വിരാജ്; അയ്യപ്പനും കോശിയിലെ പ്രകടനത്തെ പുകഴ്ത്തി സംവിധായകൻ മിഥുൻ മാനുവൽ തോമസ്

Advertisement

ഈ വർഷത്തെ മലയാള സിനിമയിലെ ആദ്യ ബ്ലോക്ക്ബസ്റ്റർ നമ്മുക്കു സമ്മാനിച്ച സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്. കുഞ്ചാക്കോ ബോബൻ നായകനായ അഞ്ചാം പാതിരാ എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം നേടിയത് 40 കോടിക്കു മുകളിൽ കലക്ഷനും 50 കോടിയുടെ ടോട്ടൽ ബിസിനസ്സുമാണ്. ഇപ്പോഴിതാ ഈ വർഷത്തെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ റിപ്പോർട്ട് നേടിയിരിക്കുകയാണ് ഇന്നലെ റീലീസ് ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രം. പൃഥ്വിരാജ് സുകുമാരൻ, ബിജു മേനോൻ എന്നിവരെ നായകന്മാരാക്കി സച്ചി എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന് അതിഗംഭീര റിപ്പോർട്ടുകളാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിനും പൃഥ്വിരാജ് സുകുമാരനും പ്രശംസയുമായി എത്തിയിരിക്കുകയാണ് മിഥുൻ മാനുവൽ തോമസ്.

തന്റെ സോഷ്യൽ മീഡിയ പേജുകളിൽ മിഥുൻ മാനുവൽ തോമസ് കുറിച്ച വാക്കുകൾ ഇപ്രകാരം, “സൂപ്പർ താരത്തിൽ നിന്നും സൂപ്പർ നടനിലേക്ക് ഇയാൾ നടന്നു തീർക്കാൻ പോകുന്ന വഴികളിൽ നിശ്ചയമായും ഒരു പാട് അത്ഭുതങ്ങൾ ഇനിയും നമ്മെ കാത്തിരിക്കുന്നു”. നെഗറ്റീവ് സ്വഭാവമുള്ള ഒരു കഥാപാത്രമാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ ചെയ്തിരിക്കുന്നത്. കോശി എന്ന റിട്ടയേർഡ് ഹവിൽദാർ ആയാണ് അദ്ദേഹം ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് എങ്കിൽ ബിജു മേനോൻ എത്തിയിരിക്കുന്നത് പോലീസ് സബ് ഇൻസ്‌പെക്ടറായ അയ്യപ്പൻ നായർ എന്ന കഥാപാത്രമായാണ്. ഇവർ തമ്മിൽ കണ്ടു മുട്ടുന്നതും അതിനു ശേഷം നടക്കുന്ന ചില സംഭവ വികാസങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ഈ ചിത്രത്തിൽ കുര്യൻ എന്ന ഒരു പ്രധാന കഥാപാത്രം ചെയ്തിരിക്കുന്ന രഞ്ജിത് തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close