ബോളിവുഡ് ചിത്രം ചെയ്യുവാൻ ഒരുങ്ങി മിഥുൻ മാനുവൽ തോമസ്

Advertisement

അഞ്ചാം പാതിരാ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളായി മാറിയ വ്യക്തിയാണ് മിഥുൻ മാനുവൽ തോമസ്. ആട് എന്ന ചിത്രത്തിലൂടെയാണ് മിഥുൻ മാനുവൽ ശ്രദ്ധേയമായത്. തിരുവോണ ദിനത്തിൽ ഒരു സർപ്രൈസ് ന്യൂസുമായി മിഥുൻ മാനുവൽ രംഗത്ത് വന്നിരുന്നു. മലയാളത്തിൽ വലിയ വിജയം കരസ്ഥമാക്കിയ അഞ്ചാം പാതിരാ ബോളിവുഡിൽ റീമേക്കിനായി ഒരുങ്ങുകയാണ്. മിഥുൻ മാനുവൽ തന്നെയായിരിക്കും ബോളിവുഡിൽ ഈ ചിത്രം സംവിധാനം ചെയ്യുക.

മലയാള സിനിമയിൽ നിന്ന് നേരെ ബോളിവുഡിൽ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഒരുങ്ങുകയാണ് മിഥുൻ മാനുവൽ. ജീത്തു ജോസഫ്, പ്രിയദർശൻ തുടങ്ങിയ സംവിധായകർ ബോളിവുഡിൽ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. മിഥുൻ മാനുവലിന്റെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയായിരിക്കുമിത്. അഞ്ചാം പാതിരായുടെ ഹിന്ദി റീമേക്കിൽ റിലൈൻസ് എന്റർടൈന്മെന്റിനൊപ്പം ആഷിക് ഉസ്മാനും ചിത്രം നിർമ്മിക്കുന്നു. മലയാളികൾക്ക് സുപരിചിതനായ ആഷിക് ഉസ്മാനും ബോളിവുഡ് ചിത്രത്തിൽ ആദ്യമായി ഭാഗമാവുകയായാണ്. കുഞ്ചാക്കോ ബോബൻ ചെയ്ത നായക വേഷം ബോളിവുഡിലെ മുൻനിര നായകന്മാരിൽ ഒരാളായിരിക്കും ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തെ കുറിച്ചു കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്തുവിടുമെന്നാണ് മിഥുൻ മാനുവൽ സൂചിപ്പിച്ചിരിക്കുന്നത്. ഡോ. അൻവർ ഹുസൈൻ എന്ന ക്രിമിനൽ സൈക്കോളജിസ്റ്റായി കുഞ്ചാക്കോ ബോബനും ഡോ ബെഞ്ചമിൻ ലൂയിസ് എന്ന ക്രിമിനലായി ഷറഫുദ്ദീനും ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഈ കഥാപാത്രങ്ങളോട് നീതി പുലർത്തുന്ന പ്രകടനം ബോളിവുഡിൽ നിന്ന് കാണാൻ സാധിക്കുമോ എന്ന ആകാംഷയിലാണ് സിനിമ പ്രേമികൾ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close