കബാലിയെ തകർത്തു തമിഴിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ് ആയി മെർസൽ..

Advertisement

ദളപതി വിജയ് നായകനായ ആറ്റ്ലീ ചിത്രം മെർസൽ ആണ് തമിഴിലെ പുതിയ ഇൻഡസ്ട്രി ആയി മാറിയിരിക്കുന്നത്. തമിഴ് വേർഷൻ മാത്രം കണക്കിലെടുക്കുമ്പോൾ ഏറ്റവും കൂടുതൽ ഗ്രോസ് നേടിയ ചിത്രമാണ് മെർസൽ ഇപ്പോൾ. ഇരുപതു ദിവസം കൊണ്ട് 226 കോടിയോളം ലോകമെമ്പാടുനിന്നും ഗ്രോസ് നേടിയ ഈ ചിത്രത്തിന്റെ ഡൊമസ്റ്റിക് ഗ്രോസ് 151 കോടിയും വിദേശത്തു നിന്നുള്ള ഗ്രോസ് 75 കോടിയും ആണ്.

217 കോടി രൂപ തമിഴ് വേർഷനിൽ നിന്നും നേടിയ കബാലി ആയിരുന്നു ഇതുവരെ തമിഴിലെ ഇൻഡസ്ട്രി ഹിറ്റ്. കബലിക്കു ഹിന്ദി വേർഷനും ഉണ്ടായിരുന്നു. ദീപാവലി റിലീസ് ആയി എത്തിയ മെർസൽ മികച്ച പ്രേക്ഷക പ്രതികരണത്തോടെ ഗംഭീര ബോക്സ് ഓഫീസ് പെർഫോമൻസ് ആണ് കാഴ്ച വെച്ചത്.

Advertisement

വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായി മാറി കഴിഞ്ഞ മെർസൽ ഇപ്പോൾ തമിഴ് സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയവുമായി മാറി കഴിഞ്ഞു.

വിജയ് മൂന്നു വേഷത്തിൽ എത്തിയ ഈ ചിത്രം രചിച്ചത് ആറ്റ്ലീയും ബാഹുബലി രചിച്ച വിജയേന്ദ്ര പ്രസാദും ചേർന്നാണ്. എ ആർ റഹ്മാൻ സംഗീതം നൽകിയ ഈ ചിത്രം നിർമ്മിച്ചത് ശ്രീ തേനാന്ദൽ ഫിലിംസ് ആണ്.

സാമന്ത, കാജൽ അഗർവാൾ, നിത്യ മേനോൻ എന്നിവർ നായികമാർ ആയി എത്തിയ ഈ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എസ് ജെ സൂര്യയും മറ്റൊരു പ്രധാന വേഷങ്ങളിൽ സത്യരാജ്, വടിവേലു, ഹരീഷ് പേരാടി എന്നിവരും അഭിനയിച്ചിരിക്കുന്നു.

തെരി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ആറ്റ്ലീ -വിജയ് ടീമിൽ നിന്നും ലഭിച്ച രണ്ടാമത്തെ ചിത്രമാണ് മെർസൽ. ഈ ചിത്രത്തിലെ ജി എസ് ടി സംബന്ധമായ ചില പരാമർശങ്ങൾക്ക് എതിരെ സംഘപരിവാർ രംഗത്ത് വന്നത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close