ബാഹുബലിയേക്കാളും വലിയ റിലീസ് ആവുമോ കേരളത്തിൽ ഇളയദളപതിയുടെ മെർസൽ..?

Advertisement

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി 2 ആണ് ഇന്നേ വരെ കേരളം കണ്ട ഏറ്റവും വലിയ റിലീസ്. 320 സ്‌ക്രീനുകളിൽ കേരളത്തിൽ റിലീസ് ആയ ഈ ചിത്രം തകർത്തത് 306 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ കബലിയുടെ റെക്കോർഡ് ആണ്. ഗ്ലോബൽ യുണൈറ്റഡ് മീഡിയ ആണ് ബാഹുബലി 2 കേരളത്തിൽ റിലീസ് ചെയ്തത്. വിക്രം- ശങ്കർ ടീമിന്റെ ഐ , ബാഹുബലി ആദ്യ ഭാഗം, ഹോളിവുഡ് ഫിലിം ജംഗിൾ ബുക്ക് എന്നിവയും കേരളത്തിൽ വിതരണം ചെയ്തത് ഗ്ലോബൽ യുണൈറ്റഡ് മീഡിയ ആണ്. ഇതെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ അതെല്ലാം റിലീസ് ആയ സമയത്തെ റെക്കോർഡ് വിജയങ്ങൾ ആയിരുന്നു ഇവിടെ. ഇപ്പോൾ ലഭിക്കുന്ന വാർത്ത ശരിയാണെങ്കിൽ ഈ ദീപാവലിക്ക് റിലീസിനൊരുങ്ങുന്നു ആറ്റ്ലീ സംവിധാനം ചെയ്യുന്ന ഇളയ തളപതി വിജയ് നായകനായ മെർസൽ എന്ന ചിത്രത്തിന്റെയും കേരളത്തിലെ വിതരണാവകാശം വാങ്ങിച്ചിരിക്കുന്നതു ഗ്ലോബൽ യുണൈറ്റഡ് മീഡിയ ആണ്.

ഏകദേശം 8 കോടി രൂപയുടെ അടുത്ത് മുടക്കിയാണ് അവർ ഈ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം നേടിയതെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. ഇത് ഒരു വിജയ് ചിത്രത്തിന് കേരളത്തിൽ ഇത് വരെ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ ഡിസ്ട്രിബ്യുഷൻ റൈറ്റ് ആണ്.

Advertisement

ഇപ്പോൾ എല്ലാവരുടെയും മനസ്സിലുള്ള ചോദ്യം ഇതാണ്. ഗ്ലോബൽ യുണൈറ്റഡ് മീഡിയ വിതരണം ഏറ്റെടുത്തിരിക്കുന്നത് കൊണ്ട് മെർസൽ എന്ന ഈ വിജയ് ചിത്രത്തിന് കേരളത്തിൽ ബാഹുബലിയേക്കാൾ വലിയ റിലീസ് കിട്ടുമോ എന്നതാണ് ആ ചോദ്യം. 220 ഇൽ താഴെ സ്ക്രീനുകൾ മാത്രമാണ് ഒരു വിജയ് ചിത്രത്തിന് ഇത് വരെ കേരളത്തിൽ ലഭിച്ചിട്ടുള്ള ഏറ്റവും കൂടുതൽ എണ്ണം സ്ക്രീനുകൾ.

പക്ഷെ ആറ്റ്ലീ- വിജയ് ടീമിന്റെ ആദ്യ ചിത്രം തെരി നേടിയ വൻ വിജയവും, മെർസൽ എന്ന ചിത്രത്തിന് ചുറ്റുമുള്ള വൻ ഹൈപ്പും കണക്കിലെടുത്താൽ റെക്കോർഡ് റിലീസ് തന്നെ ഈ ചിത്രത്തിന് കിട്ടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. വിജയ്‌യുടെ കഴിഞ്ഞ ചിത്രം ഭൈരവ ബോക്സ് ഓഫീസിൽ നേട്ടം ഉണ്ടാക്കിയില്ല എങ്കിലും കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള അന്യ ഭാഷാ നടൻ എന്ന നിലയിൽ വിജയ്ക്ക് കേരളാ ബോക്സ് ഓഫീസിൽ ഉള്ള സ്വാധീനം വളരെ വലുതാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close