വിജയ് സാറിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിലുള്ള ത്രില്ലിൽ ആണ് ഞാൻ

Advertisement

ഇളയ ദളപതി വിജയ് ചിത്രം മെർസൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയ ട്രെൻഡിങ് തുടരുകയാണ്. മീശയും താടിയും നീട്ടി വളർത്തിയ വിജയിയുടെ പുതിയ ലുക്കിന് മികച്ച സ്വീകരണമാണ് ആരാധകർ നൽകിയത്.

സാമന്ത, നിത്യ മേനോൻ, കാജൽ അഗർവാൾ, മിഷ ഘോഷാൽ എന്നിവരാണ് മെർസലിൽ നായികമാരായി എത്തുന്നത്. വിജയിയോടൊപ്പം ആദ്യമായാണ് മിഷ ഘോഷാൽ അഭിനയിക്കുന്നത്. അതിന്റെ ആഹ്ലാദത്തിൽ ആണ് മിഷ.

Advertisement

മെർസലിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. വിജയ് സാറിന്റെ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിൽ ആണ് ഇപ്പോഴും. മിഷ ഘോഷാൽ പറയുന്നു.mersal tamil movie, mersal actress, vijay, misha ghoshal

2010 ൽ ഇറങ്ങിയ കാർത്തി ചിത്രം നാൻ മഹാനല്ലൈയിലൂടെയാണ് മിഷ ഘോഷാൽ സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് 180, സൂര്യക്കൊപ്പം ഏഴാം അറിവ്, മുഖം മൂടി, രാജാറാണി എന്നീ സിനിമകളിലും ചെറുതും വലുതുമായ വേഷങ്ങളിൽ മിഷ ഘോഷാൽ എത്തി.

Advertisement

Copyright © 2017 onlookersmedia.

Press ESC to close