
മെഗാസ്റ്റാറിനായി അണിയറയിൽ ഒരുങ്ങുന്നത് വ്യത്യസത്യമായ ചിത്രങ്ങളാണ്. തമിഴ് ചിത്രം പേരൻപ്, ബ്ലോക്ക്ബസ്റ്റർ ചിത്രം പുലിമുരുകന് ശേഷം ഉദയകൃഷ്ണ മാസ്സ് ആക്ഷൻ ചിത്രം മാസ്റ്റർപീസ്, അധ്യാപകനായി എത്തുന്ന ശ്യാം ധർ ചിത്രം, രണ്ട് ഭാഷകളിൽ ഒരുങ്ങുന്ന സ്ട്രീറ്റ് ലൈറ്റ്, സേതു സംവിധാനം ചെയ്യുന്ന കോഴി തങ്കച്ചൻ, പരോൾ എന്നിവയാണ് മമ്മൂട്ടിയുടേതായി ഒരുങ്ങുന്നത്.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പരസ്യങ്ങൾ ചെയ്ത ശരത് സന്ദിത് ആണ് ചിത്രത്തിന്റെ സംവിധായകൻ. ഒരു ജയിൽ വാർഡനായാണ് പരോളിൽ മമ്മൂട്ടിയെത്തുന്നത്. സസ്പെൻസ് ത്രില്ലറാണ് ചിത്രമെന്നാണ് അണിയറയിൽ നിന്നും ലഭിക്കുന്ന വാർത്തകൾ.
യഥാർത്ഥ സംഭവങ്ങളെ കോർത്തിണക്കിയാണ് ശരത് സന്ദിത് ഈ ചിത്രം ഒരുക്കുന്നത്. അജിത് പൂജപ്പുരയുടെതാണ് തിരക്കഥ. മിയാ ജോർജ് ചിത്രത്തിൽ നായികയായി എത്തുന്നു. ബാഹുബലിയിൽ കാലകേയൻ ആയി എത്തിയ പ്രഭാകർ ഈ ചിത്രത്തിന്റെ ഭാഗമാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
വിചിത്രമായ വേഷം കൊണ്ടും ഭാഷ കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്
ബാഹുബലിയിലെ പ്രഭാകറിന്റെ പ്രകടനം. മമ്മൂട്ടിയുടെ വില്ലനായി ‘കാലകേയൻ’ എത്തുമ്പോൾ ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്.