മലയാളത്തിലെ ആദ്യ സ്പോര്‍ട്ട്സ് ബയോ പിക്കായ ‘ക്യാപ്റ്റനി’ൽ ജയസൂര്യയോടൊപ്പം മെഗാസ്റ്റാർ മമ്മൂട്ടിയും

Advertisement

ഇന്ത്യൻ ഫുട്ബോൾ കളിക്കളത്തിൽ സമാനതകളില്ലാത്ത ഇതിഹാസതാരമായ വി.പി. സത്യനായി ജയസൂര്യ എത്തുന്ന ചിത്രമാണ് ‘ക്യാപ്റ്റൻ’. നവാഗതനായ പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി അതിഥിതാരമായി എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മമ്മൂട്ടിയായി തന്നെയാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്.

മലയാളത്തിലെ ആദ്യ സ്പോര്‍ട്ട്സ് ബയോ പിക് ആണ് ഈ ചിത്രം. വി.പി. സത്യന്‍റെ ഭാര്യയായ അനിത സത്യനെ അവതരിപ്പിക്കുന്നത് അനു സിത്താരയാണ്. സിദ്ദിഖ്, രഞ്ജി പണിക്കർ, നിർമൽ പാലാഴി എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥ ഫുട്‌ബോള്‍ കളിക്കാരാണ് ഈ ചിത്രത്തിൽ അഭിനയിക്കാനായി എത്തുന്നത്. കേരളത്തിലെ വിവിധ ക്ലബ്ബുകളില്‍ നിന്നായി 8500 അപേക്ഷകളിൽ നിന്നുമായി ഓഡീഷൻ നടത്തി 75 കളിക്കാരെയാണ് ഈ ചിത്രത്തിന് വേണ്ടി ഫുട്ബോൾ കളിക്കാൻ തെരഞ്ഞെടുത്തിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ജയസൂര്യ പരിശീലനം നടത്തുന്ന ചിത്രങ്ങൾ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Advertisement

ചിത്രത്തിലെ ആദ്യഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വിശ്വജിത്ത് സംഗീതം നൽകിയ ‘പാട്ടുപെട്ടി’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് പി. ജയചന്ദ്രൻ ആണ്. സ്വാതി ചക്രബർത്തി, നിതീഷ് നഡേരി എന്നിവരുടെതാണ് രചന.

കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, ചെന്നൈ, കല്‍ക്കത്ത എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ഗുഡ്‌വില്‍ എന്‍റര്‍ടെയ്ൻമെന്‍റിന്‍റെ ബാനറില്‍ ടി.എല്‍. ജോര്‍ജ്ജാണ് ചിത്രം നിര്‍മിക്കുന്നത്. മുന്‍ ഇന്ത്യന്‍ ഫുഡ്‌ബോള്‍ ടീം ക്യാപ്റ്റനും രാജ്യം കണ്ട മികച്ച ഫുട്ബോളറിൽ ഒരാളുമായിരുന്നു വി.പി. സത്യൻ. 2006 ജൂലൈ 18ന് തീവണ്ടി തട്ടിയാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close