മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് ആദ്യം ലഭിച്ച പ്രതിഫലം എത്രയാണെന്ന് അറിയാമോ?

Advertisement

മലയാളത്തിൽ എന്നല്ല, ഇന്ത്യൻ സിനിമയിൽ തന്നെ മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂട്ടി. അഭിനയമികവിന്റെ പൂർണത കൈവരിച്ച മമ്മൂട്ടി എന്ന നടന്റെ ആദ്യകാല പ്രതിഫലം ഞെട്ടിക്കുന്നതാണ്. മൂന്ന് പ്രാവശ്യം മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള മെഗാ സ്റ്റാര്‍ പ്രധാനപ്പെട്ട ഭാഷകളിലെല്ലാം നിറ സാന്നിധ്യമാണ്.

ചെറിയ വേഷങ്ങളിൽ അഭിനയ രംഗത്തേക്ക് കടന്ന് വന്ന മമ്മൂട്ടി നീണ്ട ഒൻപത് വർഷങ്ങൾ പ്രതിഫലം ഇല്ലാതെയാണ് അഭിനയിച്ചത്. താരം തീർത്തും പ്രതിസന്ധികൾക്കൊടുവിലാണ് അതിജീവിച്ചത്. കെജി ജോർജിന്റെ സിനിമയാണ് മമ്മൂട്ടിക്ക് വഴിത്തിരിവ് ഉണ്ടാക്കി കൊടുത്തത്.

Advertisement

അഭിനയജീവിതത്തിന് ആദ്യമായി പ്രതിഫലം നേടിയ ചിത്രം കെജി ജോർജിന്റെ മേളയായിരുന്നു. മമ്മൂട്ടിക്ക് വഴിത്തിരിവ് ഉണ്ടാക്കി കൊടുത്ത ചിത്രവും മേളയായിരുന്നു. കെജി ജോർജ് സംവിധാനം ചെയ്ത് വൻശ്രദ്ധ നേടിയ ചിത്രത്തിൽ രഘു, ശ്രീനിവാസൻ, അഞ്ജലി നായിഡു എന്നിവർക്കൊപ്പമാണ് മമ്മൂട്ടി പ്രധാനവേഷത്തിൽ എത്തിയത്. നായകനോളം പ്രധാനമുള്ള സഹനടനായാണ് മമ്മൂട്ടി മേളയിൽ അഭിനയിച്ചത്.

ആ ചിത്രത്തിന് ശേഷം മികച്ചൊരു മുന്നേറ്റം തന്നെ മമ്മൂട്ടി കുറിച്ചു വെച്ചു. 800 രൂപയുടെ ചെക്കാണ് മേളയുടെ പ്രതിഫലമായി മമ്മൂട്ടിക്ക് ലഭിച്ചത്. ശ്രീനിവാസൻ ആയിരുന്നു മമ്മൂട്ടിയെ മേളയിലേക്ക് നിർദേശിച്ചത്.

ഇന്നത്തെ കോടികളുടെ പ്രതിഫലത്തേക്കാള്‍ മൂല്യമുള്ള ആ ചെറിയ തുക മമ്മൂട്ടിക്ക് കൈമാറിയത് പ്രഗല്‍ഭ നടന്‍ ശ്രീനിവാസന്‍ ആയിരുന്നു. മമ്മൂട്ടിക്ക് പ്രതിഫലമായുള്ള ചെക്ക് കെ ജി ജോര്‍ജ്ജ് ശ്രീനിവാസനെ ഏല്‍പ്പിക്കുകയായിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close