മമ്മൂക്കയുടെ അമ്മയായി അഭിനയിച്ചപ്പോൾ എനിക്ക് തോന്നിയത്; നടി മീനയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു..!

Advertisement

തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നായികമാരിൽ ഒരാളാണ് മീന. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മീന, ഹിന്ദിയിലും ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. മലയാളത്തിൽ സൂപ്പർ താരം മോഹൻലാലുമൊത്തുള്ള മീനയുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി പ്രേക്ഷകരുടെ ഇടയിൽ സൂപ്പർ ഹിറ്റാണ്. വർണ്ണപകിട്ടു, മിസ്റ്റർ ബ്രഹ്മചാരി, നാട്ടുരാജാവ്, ഉദയനാണു താരം, ദൃശ്യം, ദൃശ്യം 2 തുടങ്ങി സൂപ്പർ വിജയം നേടിയ ചിത്രങ്ങളിൽ മോഹൻലാലിന്റെ നായികയായി മീന അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ആഗോള വിജയം നേടിയ ദൃശ്യം 2 എന്ന ചിത്രത്തിന്റെ തെലുങ്കു റീമേക്കിൽ വെങ്കിടേഷിന്റെ നായികയായി അഭിനയിക്കുകയാണ് മീന. ഇത് കൂടാതെ സൂപ്പർ താരം രജനികാന്ത് നായകനായ അണ്ണാത്തെ എന്ന ശിവ ചിത്രത്തിലും മീന അഭിനയിക്കുന്നുണ്ട്. തെന്നിന്ത്യൻ സിനിമാ ഇന്ഡസ്ട്രിയിലെ സൂപ്പർ താരങ്ങളായ രജനികാന്ത്, മോഹൻലാൽ, ചിരഞ്ജീവി, നാഗാർജുന, വെങ്കിടേഷ്, വിജയ്, മമ്മൂട്ടി, സുരേഷ് ഗോപി, കമൽ ഹാസൻ എന്നിവരുടെയൊക്കെ നായികാ വേഷം ചെയ്തിട്ടുണ്ട് മീന. കുറച്ചു വർഷങ്ങൾക്കു മുൻപ് റിലീസ് ചെയ്ത ബാല്യകാല സഖി എന്ന ചിത്രത്തിൽ മമ്മൂട്ടി കഥാപാത്രത്തിന്റെ അമ്മ വേഷം ചെയ്‌തും മീന ശ്രദ്ധ നേടിയിരുന്നു.

ആ അനുഭവത്തെ കുറിച്ച് മീന പറയുന്ന വാക്കുകളും ശ്രദ്ധേയമാണ്. വളരെ നല്ല ഒരു കഥാപാത്രമായിരുന്നു അതെന്നും ആദ്യമായാണ് മലയാളത്തിൽ ഒരു മുസ്ലിം സ്ത്രീയുടെ ഗെറ്റപ്പിൽ ഒരു പീരീഡ്‌ ഫിലിം ചെയ്തത് എന്നും മീന പറഞ്ഞു. മമ്മൂട്ടി അവതരിപ്പിക്കുന്ന മജീദ് എന്ന കഥാപാത്രത്തിന്റെ അമ്മ ആയാണ് മീന അഭിനയിച്ചത്. അതിൽ മീനയുടെ ഭർത്താവു ആയി, മജീദിന്റെ അച്ഛനായി അഭിനയിച്ചതും മമ്മൂട്ടി തന്നെയാണ്. മമ്മൂട്ടിയുടെ അമ്മയായി ആണ് അഭിനയിക്കുന്നത് എന്ന് ആദ്യം കേട്ടപ്പോൾ, ആ കഥാപാത്രത്തെ വിശ്വസനീയമായി ചെയ്യാൻ സാധിക്കുമോ എന്നാണ് ആദ്യം ആലോചിച്ചതെന്നും മീന വെളിപ്പെടുത്തി. പക്ഷെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വളരെ ആത്മവിശ്വാസത്തിലായിരുന്നു എന്നും മമ്മൂട്ടിയുടെ മകൾ ആയും അമ്മയായും തന്റെ കരിയറിൽ അഭിനയിക്കാൻ സാധിച്ചത് വളരെ ഭാഗ്യമായി കരുതുന്നുവെന്നും മീന പറയുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close